നീലേശ്വരം: നീലേശ്വരത്ത് വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ 14 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ മുഹമ്മദ് ജയ്ഷാലിനെയാണ് (34) എസ്.ഐ പി.കെ. സുമേഷും സംഘവും പിടികൂടിയത്. യുവാവ് ഓടിച്ചിരുന്ന കെ.എല്‍ 60 എച്ച് 3860 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു.
പ്രാദേശിക വിപണിയില്‍ ഇതിന് ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപ വിലവരും. പടന്നക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് വിപണന സംഘത്തിെൻറ സൂത്രധാരനാണ് പിടിയിലായ ജയ്ഷാല്‍ എന്ന് പൊലീസ് പറയുന്നു. പ്രതിയെ വൈകീട്ട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ടില്‍) ഹാജരാക്കി റിമാൻറ് ചെയ്തു.
കാസര്‍കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്നതും ജയ്ഷാലിെൻറ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ലോബിയാണെന്ന് പൊലീസ് പറയുന്നു.
ജയ്ഷാലിനായി നര്‍ക്കോട്ടിക് സെല്ലും സ്പെഷ്യല്‍ സ്ക്വാഡും ദിവസങ്ങളായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഇതിനു മുമ്പും നിരവധി തവണ ജയ്ഷാലിനെ മയക്കുമരുന്നുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് ഏതാനും വര്‍ഷം മുമ്പ് മയക്കുമരുന്ന് പിടികൂടിയതിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
പടന്നക്കാട് മയക്കുമരുന്നിെൻറ കേന്ദ്രമായി മാറിയതായി നാട്ടുകാർ മുമ്പേ പരാതി ഉന്നയിച്ചിരുന്നു. ഇതിനുശേഷം ജില്ല നര്‍ക്കോട്ടിക് സെല്ലും പൊലീസും നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി സ്ഥലങ്ങളില്‍നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.
ഇവയിലെല്ലാം അറസ്റ്റിലായവരില്‍ ആറുപേര്‍ പടന്നക്കാട് സ്വദേശികളായിരുന്നു. പിടിക്കപ്പെട്ട മയക്കുമരുന്നുകള്‍ പടന്നക്കാടുനിന്നും വിൽപനക്കായി കൊണ്ടുപോയതും പടന്നക്കാട്ടേക്ക് വിൽപനക്കായി കടത്തിക്കൊണ്ടുവരുന്നവയുമായിരുന്നു.
പ്രതിദിനം ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടപാടുകളാണ് പടന്നക്കാട് കേന്ദ്രീകരിച്ച് നടക്കുന്നത്. ജയ്ഷാല്‍ സൂത്രധാരനായ ഈ സംഘത്തിന് കീഴില്‍ നിരവധി ഏജൻറുമാരും അവര്‍ക്ക് സഞ്ചരിക്കാനും മയക്കുമരുന്ന് വിപണനത്തിനുമായി മോട്ടോര്‍ ബൈക്ക് മുതല്‍ ആഡംബര വാഹനങ്ങള്‍ വരെ ഉള്ളതായി നര്‍ക്കോട്ടിക് സെല്ലിന് നേരത്തെതന്നെ വിവരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍, ഈ സംഘത്തെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിയാറില്ല. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് പടന്നക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളിലെ പ്രധാനികള്‍ക്ക് പ്രതിമാസം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.