മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ച് പ്രതിഷേധം തുടരുകയാണ്. ഇതേ തുടർന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൻ സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെയും വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് നടത്തിയ വ്യത്യസ്തമായ ഒരു പ്രതിഷേധം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
‘പിണറായി വിജയന്‍ തമ്പുരാൻ കാസര്‍കോട്ടേക്ക് എഴുന്നള്ളുന്നേ... ആരും പുറത്തിറങ്ങരുതേ’യെന്ന് എഴുതി തയ്യാറാക്കിയ വിളംബരം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ വായിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം എന്നിവര്‍ ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി.
ജില്ലാ ഭാരവാഹികളായ ഇസ്മയില്‍ ചിത്താരി, സത്യനാഥന്‍ പത്രവളപ്പില്‍, ഷോണി കെ.തോമസ്, അഖില്‍ അയ്യങ്കാവ്, രാജിക ഉദുമ, ഉനൈസ് ബേഡകം, രാഹുല്‍ രാംനഗര്‍, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രി കടന്ന് പോകുന്നയിടങ്ങളിലെല്ലാം യൂത്ത് കോണ്‍ഗ്രസുകാരെയടക്കം കരുതല്‍ തടങ്കലിലാക്കുകയാണെന്ന് ജില്ലാ നേതാക്കള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.