യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്: മൂവാറ്റുപ്പുഴ സ്വദേശിയുടെ പരാതിയിൽ കേസെടുത്തു

മൂവാറ്റുപ്പുഴ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കേസെടുത്തു. വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തിയാണ് മൂവാറ്റുപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂവാറ്റുപ്പുഴ സ്വദേശി ജുവൈസ് മുഹമ്മദിന്‍റെ പരാതിയിലാണ് നടപടി.

പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാത്തതിനെതിരെ ജുവൈസ് പ്രതികരിച്ചിരുന്നു. തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിർദേശ പ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വ്യാജരേഖ ചമച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. തന്‍റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്നും സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയെന്നുമാണ് പരാതി.

കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, തെരഞ്ഞെടുപ്പ് വരണാധികാരി അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Youth Congress fake identity card: A case was registered on the complaint of Muvatupuzha resident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.