തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരിച്ചറിയിൽ കാർഡിനുള്ള ആപ്പ് നിർമിക്കാൻ മുഖ്യപ്രതിയായ ജയ്സണെ സഹായിച്ചത് രാകേഷ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. സി.ആർ കാർഡ് എന്ന ആപ്പ് വഴിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്. ജെയ്‌സണും രാകേഷും ചേർന്നാണ് ആപ്പ് തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റാണ് മുഖ്യപ്രതി ജെയ്സൺ മുകളേൽ. കേസിൽ നേരത്തെ യൂത്ത് കോൺഗ്രസ് നേതാക്കളായ പത്തനംതിട്ട സ്വദേശികളായ അഭിവിക്രം, ഫെനി, ബിനിൽ ബിനു, വികാസ് കൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ടിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ മാസമാണ് പൊലീസ് കേസെടുത്തിരുന്നു. വ്യാജ രേഖ ചമച്ചതിനും ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമായിരുന്നു കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.