തിരുവനന്തപുരം: കാസർേകാട്ട് രണ്ട് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താൽ സംസ്ഥാനത്ത് പൊതുവെ ഭാഗികമാണ്. ചിലയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും ചിലയിടങ്ങളിൽ സർവീസ് നടത്തുണ്ട്.
കോഴിക്കോട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കൊയിലാണ്ടിയില കടയുടമയെ ഹർത്താൽ അനുകൂലികൾ പൂട്ടിയിട്ടു. പൊലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. എറണാകുളത്ത് ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം കിളിമാനൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടഞ്ഞു. ആദ്യ മണിക്കൂറുകളിൽ ഹർത്താലിന് സമ്മിശ്രപ്രതികരണമാണ്.
കാസർകോെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃഷ്ണന്റെയും ബാലാമണിയുടെയും മകൻ കൃപേഷ് (കിച്ചു 19), കൂരാങ്കരയിലെ സത്യനാരായണെൻറ മകൻ ശരത് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.