കൊല്ലം: കൊല്ലത്ത് പൊലീസ് സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. മുഖത്ത് സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെയും കെ.എസ്.യു പ്രവർത്തകൻ ആഷിക് ബൈജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കടയ്ക്കു നേരെയും ആക്രമണമുണ്ടായി.
ചൊവ്വാഴ്ച വൈകീട്ട് 5.40 ഓടെ ചിന്നക്കട ക്ലോക്ക് ടവറിനു മുന്നിലായിരുന്നു സംഭവം. വ്യവസായ മന്ത്രി പി. രാജീവ് വ്യവസായ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവിന്റെ കടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ ഏതാനും പ്രവർത്തകർ നിന്നിരുന്നു.
സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐക്കാർ കടയിലെത്തി യൂത്ത് കോൺഗ്രസുകാരുമായി തർക്കമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിന്റെ സാന്നിധ്യത്തിൽ വളഞ്ഞിട്ടു മർദിച്ചത്. വിഷ്ണു സുനിൽ പന്തളത്തിനു ക്രൂരമായി മർദനമേറ്റു. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ റിപ്പോർട്ടർ ടി.വി കാമറമാൻ രാഗേഷിനു നേരെയും കൈയേറ്റമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.