ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ മൊഴി തിരുത്തിക്കാൻ ഇടപെട്ടവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തും

കോഴിക്കോട്: മെഡിക്കൽ കോളജിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ മൊഴി തിരുത്തിക്കാൻ സമ്മർദം ചൊലുത്തിയ നാല് പേരെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം. യുവതി സൂപ്രണ്ടിന് കൈമാറിയ പരാതി അധികൃതർ പൊലീസിന് കൈമാറി. ഒരു നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റന്റഡ് ഗ്രേഡ് -1, അറ്റന്റഡ് ഗ്രേഡ് 2, ഡെയിലി വേയ്ജസ് സ്റ്റാഫ് എന്നിവരെയാണ് ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നത്.

സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാരെ പുറത്താക്കണമെന്നും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രിൻസിപ്പലിന്റെ ഓഫിസ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. പ്രിൻസിപ്പൽ അവധിയായതിനാൽ വൈസ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാറിനെയാണ് യൂത്ത് കോൺഗ്രസ് ഘരാവോ ചെയ്യുന്നത്. അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - Youth Congress protest in kozhikode Medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.