കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ രാജ​െൻറയും അമ്പിളിയു​െടയും മക്കൾക്ക് ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ എന്നിവർ തുക കൈമാറുന്നു

രഞ്ജിത്തിനും രാഹുലിനും യൂത്ത്​ കോൺഗ്രസിന്‍റെ കരുതൽ; അഞ്ച് ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ രാജ​െൻറയും അമ്പിളിയു​െടയും മക്കൾക്ക് കരുതലൊരുക്കി യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ എം.എൽ.എ, എൻ.എസ്. നുസുർ, എസ്.എം. ബാലു, ജില്ല പ്രസിഡൻറ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ്, ജോബിൻ ജേക്കബ്, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺ രാജൻ, ഡോ. സരിൻ തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അഞ്ചുലക്ഷം രൂപ കൈമാറി.

അനാഥരായ കുട്ടികൾക്ക് വീട് ​െവച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസ്‌ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം സർക്കാർ വീട് നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഹായം കൈമാറിയതെന്ന് നേതാക്കൾ അറിയിച്ചു. 

കെ.പി.സി.സിയുടെ സാമ്പത്തിക സഹായം

തി​രു​വ​ന​ന്ത​പു​രം: രാ​ജ​െൻറ​യും അ​മ്പി​ളി​യു​ടെ​യും മ​ക്ക​ള്‍ക്ക് കെ.​പി.​സി.​സി​യു​ടെ അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി ല​ക്ഷം രൂ​പ കൈ​മാ​റി. വീ​ട് സ​ന്ദ​ര്‍ശി​ച്ച കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​​ൻ കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ല്‍കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.