തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്കും യൂത്ത് കോണ്‍ഗ്രസിനും മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സമ്മർദശക്തിയായി ഉദ്യോഗാർഥികൾക്കൊപ്പം യൂത്ത് കോൺഗ്രസ് ഉണ്ടാവും. ഇപ്പോഴത്തെ തീരുമാനം പരിപൂർണവും പൂർണ തൃപ്തികരവുമാണെന്ന് പറയാനാവില്ല. എന്നാൽ, ഒരു ചർച്ചക്ക് പോലും തയാറല്ലായിരുന്ന സർക്കാറിനെ കൊണ്ട് ചർച്ച നടത്തിക്കാൻ യൂത്ത് കോൺഗ്രസിന്‍റെ സമരത്തിലൂടെ കഴിഞ്ഞു -ഷാഫി പറമ്പിൽ പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് തീരുമാനം. മന്ത്രി എ.കെ. ബാലനുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.