കോട്ടക്കൽ: ചങ്കുവെട്ടി കോഴിച്ചെനയിൽ പത്രവുമായി പോവുകയായിരുന്ന കാർ ബസുകൾക്കിടയിൽപെട്ട് രണ്ടു പേർക്ക് ദാരുണ മരണം. കാർ യാത്രികരായ ഗുരുവായൂർ ഇരിങ്ങാവൂർ സ്വദേശി ഇർഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാർ. ദീർഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാർ എതിർവശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്‍റെ ഇടയിൽ അകപ്പെടുകയായിരുന്നു.
പൂർണ്ണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ഒരാൾ തൽക്ഷണം മരിച്ചു.
മൃതദേഹം അൽമാസ് ആശുപത്രി മോർച്ചറിയിൽ. കൽപ്പകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.