സൗ​ര​വ്

നായ് കുറുകെ ചാടി നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

രാ​മ​നാ​ട്ടു​ക​ര: നാ​യ് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഗു​ഡ്‌​സ് ഓ​ട്ടോ റി​ക്ഷ മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ഐ​ക്ക​ര​പ്പ​ടി കൈ​ത​ക്കു​ണ്ട​യി​ൽ ശ്രീ​നി​ല​യ​ത്തി​ൽ മു​ര​ളി-​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സൗ​ര​വ് (21) ആ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന കാ​രാ​ട് പ​റ​മ്പ് കൊ​ള​ക്കാ​ട്ടി​ൽ പു​റാ​യി​ൽ താ​മ​സി​ക്കു​ന്ന രാ​ഹു​ൽ ശ​ങ്ക​റി​നെ (24)പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫാ​റൂ​ക്ക് കോ​ള​ജ്-​വാ​ഴ​ക്കാ​ട് റോ​ഡി​ൽ കാ​രാ​ട് പ​റ​മ്പ് സ്ഥാ​നാ​ർ​ഥി പ​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.15 ഓ​ടെ ആ​ണ് അ​പ​ക​ടം. നൈ​റ്റ്‌ ഇ​വ​ന്റ്‌​സ് എ​ന്ന ഡെ​ക്ക​റേ​ഷ​ൻ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രാ​യ ഇ​രു​വ​രും കോ​ഴി​ക്കോ​ട് പാ​ലാ​ഴി​യി​ൽ ഡെ​ക്ക​റേ​ഷ​ൻ വ​ർ​ക്ക്‌ ക​ഴി​ഞ്ഞു കാ​രാ​ട് പ​റ​മ്പി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

സ്ഥാ​നാ​ർ​ഥി പ​ടി​ക്കു സ​മീ​പം വെ​ച്ച് നാ​യ് ഓ​ട്ടോ​ക്ക് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വീ​ടി​ന്റെ ഗേ​റ്റി​ന്റെ തൂ​ണി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ സൗ​ര​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​ഹോ​ദ​ര​ൻ: മി​ഥു​ൻ ലാ​ൽ. വാ​ഴ​ക്കാ​ട് എ​സ്.​ഐ. കെ. ​സു​രേ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി.

Tags:    
News Summary - youth died at auto accident in ramanattukara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.