തിരുവനന്തപുരം: ആഘോഷവും ആർഭാടവും ഒഴിവാക്കി ‘സെലക്ഷൻ പ്രൊസസിൽ’ സ്കൂൾ ശാസ്ത്ര, കായിക, കലാമേളകൾ നടത്തുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. കലാമേള എങ്ങനെ വേണമെന്നും ഏതൊക്കെ ഇനങ്ങൾ, ഏതൊക്കെ തലങ്ങളിൽ നടത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ 17ന് മാന്വൽ കമ്മിറ്റി യോഗംചേരും. തീയതികളും അന്ന് തീരുമാനിക്കും.
പ്രളയത്തിെൻറ പശ്ചാത്തലത്തിൽ സ്കൂൾ മേളകൾ അടക്കമുള്ളവ ഉപേക്ഷിക്കുമെന്നറിയിച്ച് നേരത്തെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയ ശേഷമാണ് മേള നടത്താൻ തീരുമാനിച്ചത്. സംസ്ഥാന സ്കൂൾ കലാമേള ആലപ്പുഴയിൽ നടത്താനാണ് തിരുമാനിച്ചതെങ്കിലും മാറ്റമുണ്ടായേക്കും. ചെലവ് ചുരുക്കുന്നതിെൻറ ഭാഗമായി പന്തലും മറ്റും ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ തിരുവനന്തപുരത്താണ് സാധ്യത.
യു.പി, എൽ.പി വിഭാഗങ്ങളുടെ മത്സരങ്ങൾ സ്കൂൾ തലത്തിൽ മാത്രമാകും. ചില ഇനങ്ങൾ ഒഴിവാക്കും. കായിക, ശാസ്ത്രമേളകൾ ദേശീയമത്സരങ്ങളിൽ പെങ്കടുക്കേണ്ട ഇനങ്ങളായി ചുരുക്കും. കലോത്സവവുമായി ബന്ധപ്പെട്ട സർക്കാർ തല ആഘോഷങ്ങൾ പൂർണമായി ഒഴിവാകും. ‘തെരഞ്ഞെടുപ്പ് രീതിയിൽ’ മത്സരം എങ്ങനെ വേണമെന്നത് മാന്വൽ കമ്മിറ്റി ചർച്ചചെയ്യും. ആലപ്പുഴയിൽ നടത്താൻ കഴിയുേമായെന്നതടക്കമുള്ള കാര്യങ്ങളും ചർച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ക്രിസ്മസ് പരീക്ഷക്ക് മാറ്റമുണ്ടാകില്ലെന്നും പ്രളയത്തിന് ശേഷം കുട്ടികൾക്ക് കൗൺസലിങ് നടത്തിവരികയാെണന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.