കൊട്ടാരക്കര: യൂത്ത് ഫ്രണ്ട് (ബി) പ്രവർത്തകൻ മനോജിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. കൊട്ടാരക്കര കോക്കാട് കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലപ്പെട്ട മനോജ് പ്രതികളെ കുറിച്ച് സഹോദരനോട് മൊഴി നൽകിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
ജനങ്ങൾ സമാധാനത്തോടെ കഴിയുന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. അടുത്തിടെയായി കോക്കാട് പ്രദേശത്ത് കോൺഗ്രസിന്‍റെ ഗുണ്ടായിസമാണ്. പൊലീസിന് നേരെയും ഈ ഗുണ്ടകൾ അതിക്രമം കാണിക്കാറുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് എത്തിയ തനിക്ക് നേരെയും ആക്രമണമുണ്ടായി. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജയപ്രകാശിന്‍റെയും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർഥി നയനയുടെയും വീടുകൾക്ക് നേരെ മുമ്പ് ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.