കോഴിക്കോട്: മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ ചട്ടങ്ങൾ മറികടന്ന് സ്വന്തം വകുപ്പിലെ പൊതുമേഖല സ്ഥാപനത്തി ല്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിക്കാത്തതിെൻറ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.െക. ഫിറോസ് ആവശ്യപ്പെട്ടു. നവംബര്‍ മൂന്നിന് ന ല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവംബര്‍ 28ന് സര്‍ക്കാറിന് കൈമാറിയിട്ടും ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് വിജിലൻസ് ചുമതലയുള്ള മുഖ്യമന്ത്രി പറയണം.
ഇക്കാര്യത്തിൽ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി ലഭിച്ചില്ല. അന്വേഷണം നടത്തി മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയമുള്ളതിനാലാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് ഫിറോസ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബന്ധു നിയമനത്തിൽ ജലീല്‍ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ബ്ലാക്മെയിൽ ചെയ്തതായി സംശയിക്കുന്നു. മറ്റു വകുപ്പുകളിലെ നിയമനങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടിയതായാണ് വിവരം. തോമസ് ചാണ്ടിയുടെ രാജിക്കായി മന്ത്രിസഭ യോഗംപോലും ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇക്കാര്യത്തില്‍ എന്തു നിലപാടാണ് ഉള്ളതെന്ന് കാനം രാജേന്ദ്രനും തുറന്നുപറയണം -അദ്ദേഹം കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.