ഈങ്ങാപ്പുഴ: സുഹൃത്തിെൻറ കുത്തേറ്റ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും സുഹൃത്തിനും പരിക്കേറ്റു. വെണ്ടേക്കുംചാലില്‍ വാടകക്കു താമസിക്കുന്ന പൂലോട് കുന്നപ്പൊയില്കുന്ന് പരേതനായ ശ്രീധരന്-ദേവി ദമ്പതിമാരുടെ മകന് റെജിയാണ് (45) മരിച്ചത്.
ബന്ധുവായ ജിനീഷിനും (25) സുഹൃത്ത് അനൂപിനുമാണ് (21) കുത്തേറ്റത്. ജിനീഷിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഇരുവരുടെയും സുഹൃത്തായ പൂലോട് ചിലമ്പിക്കുന്നേല്‍ സബിന്‍ എന്ന കുട്ടനെ (35) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ ഇയാള്‍ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. പൂലോട് ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വാക്തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സബിന്‍ കത്തിയെടുത്ത് െറജിയെ കുത്തുകയായിരുന്നത്രെ.
തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിനീഷിന് പരിക്കേറ്റത്. സാരമായി പരിക്കേറ്റ റെജിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിയയാണ് റെജിയുടെ ഭാര്യ. മക്കള്‍: പ്രജിത്ത്, അജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.