ആനക്കര: തന്‍റെ ആത്മസൗഹൃദത്തിന്‍റെ ബന്ധം ഊട്ടി ഉറപ്പിക്കാനും വധൂവരന്‍മാരെ ആശിര്‍വദിക്കാനും യുക്കിയോ കിറ്റാസ്മിയും ഭാര്യ ഹിറോക്കോയും എത്തി. തൃത്താല വടക്കുംപാല അബ്ദുള്‍ അസീസിന്‍റെ മകള്‍ ഷിഫയുടെ ശനിയാഴ്ച നടന്ന വിവാഹത്തിനാണ് ജപ്പാനില്‍ നിന്നും ഇരുവരും തൃത്താലയിലെത്തിയത്. നേരത്തെ ഖത്തര്‍ എംബസിയില്‍ ജപ്പാന്‍റെ സ്ഥാനപതിയായിരുന്നു യുക്കിയോ. അവിടെ അബ്ദുള്‍ അസീസും ജോലിചെയ്തുവരവെ ആ സൗഹൃദമാണ് തൃത്താലയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. ഒരാഴ്ചയോളം അസീസിന്‍റെ വീട്ടില്‍ കേരളീയ ഭക്ഷണം ഭുജിച്ചുതന്നെയാണ് താമസം.
നിലവില്‍ പേറ്റന്‍റ് അപ്ലിക്കേഷന്‍ പ്രോഗ്രസിംഗ് പ്രസിഡന്റും എയര്‍ക്രാഫ്റ്റ് വൈസ് ചെയര്‍മാനുമാണ് യുക്കിയോ. അതേസമയം, ഇന്ത്യയും ജപ്പാനും വളരെകാലം മുതല്‍ സൗഹൃദമാണന്നും അതിപ്പോഴും നിലനിര്‍ത്തിവരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ കേരളം എന്നത് തികച്ചും പ്രകൃതിരമണീയമായ നാടാണ്. നേരത്തെ ഒരുതവണ കേരളത്തില്‍ എത്തി കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാനും കഴിഞ്ഞു. കേരളത്തിലെ പ്രത്യേകിച്ചും ഗ്രാമപ്രദേശത്തേത് നല്ലൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. വിവാഹത്തില്‍ പങ്കെടുത്തു ഇരുവരും ഞായറാഴ്ച വൈകീട്ട് യാത്രതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.