കോഴിക്കോട്: ചിത്രകാരന്‍ യൂസുഫ് അറയ്ക്കല്‍ വിടപറഞ്ഞാലും അദ്ദേഹത്തിന്‍െറ ഓര്‍മകള്‍ക്ക് കാവലാളായി കോഴിക്കോട്ടെ ശില്‍പം. യൂസുഫിന്‍െറ വിയോഗ വാര്‍ത്തയറിഞ്ഞ് മാനാഞ്ചിറ സ്ക്വയറില്‍ അന്‍സാരി പാര്‍ക്കില്‍ അദ്ദേഹം തീര്‍ത്ത പടയാളി ശില്‍പത്തിനു മുന്നില്‍ നഗരത്തിലെ ചിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുകൂടി. കുന്തവും പരിചയുമായി നില്‍ക്കുന്ന സാമൂതിരിയുടെ പടയാളിയുടേതാണ് ശില്‍പം. പിച്ചളയില്‍ തീര്‍ത്ത കുന്തം ഇടക്ക് നഷ്ടപ്പെട്ടു.
ശില്‍പത്തിന്‍െറയും ശില്‍പിയുടെയും വിവരമെഴുതിയ ഫലകവും നഷ്ടമായി. പഴയ അന്‍സാരി പാര്‍ക്ക് മാനാഞ്ചിറ സ്ക്വയറിനോട് ചേര്‍ത്ത് വിപുലീകരിക്കുന്നതിന്‍െറ ഭാഗമായി 1994ലാണ് ശില്‍പം സ്ഥാപിച്ചത്. ’92ലാണ് യൂസുഫ് ശില്‍പനിര്‍മാണം തുടങ്ങിയത്. സ്ക്വയറിലെ പഴയ ഫൗണ്ടന്‍ പരിസരത്തുള്ള വന്‍ മൂല്യമുള്ള ശില്‍പത്തിനു ചുറ്റും കാട് മൂടിക്കിടക്കുകയാണ്.
ബംഗളൂരു നഗരത്തിനു പുറത്ത് അദ്ദേഹത്തിന്‍െറ ശില്‍പം അപൂര്‍വമാണ്. കലാകാരന്മാരെ മുഴുവന്‍ സമശീര്‍ഷരായി കണ്ട യൂസുഫ് കേരളീയതയില്‍നിന്ന് ദേശീയതയിലേക്കും തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലേക്കും പറിച്ചുനടപ്പെട്ട കലാകാരനാണെന്ന് ചിത്രകാരന്‍ പോള്‍ കല്ലാനോട് പറഞ്ഞു. സ്നേഹിക്കാനും അത് നിലനിര്‍ത്താനും പ്രത്യേകം ശ്രദ്ധിച്ച ചിത്രകാരന്‍. കോഴിക്കോടിനോട് പ്രത്യേക സ്നേഹം സൂക്ഷിച്ച അദ്ദേഹം നഗരത്തിലത്തെിയാല്‍ ആദ്യം സുഹൃത്തുക്കളെ വിളിച്ചുവരുത്തിയിരുന്നു. എം.എഫ്. ഹുസൈന്‍െറ സമശീര്‍ഷനായിരുന്ന യൂസുഫ് ഉത്തരേന്ത്യന്‍ ലോബിയോട് കലഹിച്ചിരുന്നുവെന്നും ഗോധ്രയെപ്പറ്റി അദ്ദേഹം വരച്ച ചിത്രങ്ങള്‍ തികഞ്ഞ രാഷ്ട്രീയ ബോധം വിളിച്ചറിയിക്കുന്നുവെന്നും ഒത്തുചേരലില്‍ സംസാരിച്ചവര്‍ പറഞ്ഞു.
യൂസുഫ് അറയ്ക്കലിന്‍െറ ശില്‍പത്തോടുള്ള അധികാരികളുടെ അവഗണനയില്‍ കലാകാരന്മാര്‍ പ്രതിഷേധിച്ചു. മേയറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനും തീരുമാനമായി. മധുമാസ്റ്റര്‍, ആര്‍. മോഹനന്‍, ജമാല്‍ കൊച്ചങ്ങാടി, ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, പി. ദാമോദരന്‍, കെ. സുധീഷ്, എം. അനീഷ്, മുക്താര്‍ ഉദിരംപൊയില്‍, മുനീര്‍ അഗ്രകാമി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.