കൊല്ലം: പ്രസംഗ മത്സര വിജയിയോട് അഭിനന്ദന പോസ്റ്ററിൽ വെക്കാൻ മതചിഹ്നം ഒഴിവാക്കിയുള്ള ചിത്രം അയക്കാനാവശ്യപ്പെട്ട യുവസമിതിയുടെ വാട്സ്ആപ് ചാറ്റ് വിവാദത്തിൽ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനോടു ചേർന്ന് പ്രവർത്തിക്കുന്ന യുവസമിതിയുടെ കൊല്ലം ജില്ല ഘടകം കോവിഡ് കാലത്തെ വിദ്യാഭ്യാസം സംബന്ധിച്ചാണ് പ്രസംഗമത്സരം നടത്തിയത്.
േകാഴിക്കോട് പൂനുർ മർകസ് ഗാർഡനിലെ അഞ്ചാംവർഷ വിദ്യാർഥി മുഹമ്മദ് മാട്ടാനാണ് വിജയിയായത്. പോസ്റ്റർ തയാറാക്കാനായി ചിത്രം ആവശ്യപ്പെട്ടപ്പോൾ തൊപ്പിവെച്ച ചിത്രമാണ് അയച്ചുകൊടുത്തത്. ഇതിന് മറുപടിയായാണ് ലിബറൽ സ്വഭാവമുള്ള സംഘടനയായതിനാൽ മറ്റൊരുചിത്രം അയക്കാൻ ആവശ്യപ്പെട്ടത്.
ഒക്ടോബർ 28ന് നടന്ന പ്രസംഗ മത്സരത്തിെൻറ ഫലം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. 'എല്ലാത്തിനെയും ഉൾക്കൊള്ളുകയല്ലേ ലിബറൽ ആവുേമ്പാൾ വേണ്ടത്. ഒരു പബ്ലിക് പ്രോഗ്രാം ലിബറൽ ടീം നടത്തുേമ്പാൾ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് അതിെൻറ ഒരു മാന്യത. എന്നെപ്പോലുള്ളവർക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ ആദ്യമേ അത് പറയണമെന്നും' മുഹമ്മദ് സംഘടനക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.
വാട്സ്ആപ് ചാറ്റ് വിവാദമായതോടെ യുവസമിതി ക്ഷമചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം സംഘടനയുടെ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ മത്സരവിജയിയെ ഫോണിൽ ബന്ധപ്പെടുകയും വസ്തുത ബോധ്യപ്പെടുത്തുകയും ചെയ്തതായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു.
പോസ്റ്റർ തയാറാക്കാനായി ചുമതലയേൽപിച്ച ഐ.ടി വിഭാഗത്തിന് സംഭവിച്ച പിഴവാണെന്നും സംഘടനക്ക് ഇൗ നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരാർഥികളുടെ പേരുപോലും നൽകാതെ കോഡ് നമ്പർ മുഖേനെയാണ് വിധിനിർണയം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.