സന്നിധാനം: യുവതി പ്രവേശനം ഉണ്ടായാൽ ക്ഷേത്രനട അടച്ചിടുമെന്ന ശബരിമല തന്ത്രിയുടെ നിലപാടിനെ അനുകൂലിച്ച് മാളികപ്പുറം മേൽശാന്തി വി.എൻ അനീഷ് നമ്പൂതിരി. ക്ഷേത്രാചാര്യ കാര്യങ്ങളിൽ തന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ശബരിമലയിൽ ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മാളികപ്പുറം മേൽശാന്തി പറഞ്ഞു.
പരികർമ്മികളുടെ നേതൃത്വത്തിൽ നടന്നത് നാമജപം മാത്രമാണ്. ഇത് പ്രതിഷേധമല്ല. നാമജപം നടത്തിയവരുടെ പേര് വിവരങ്ങൾ ദേവസ്വം ബോർഡ് ചോദിച്ചിട്ടുണ്ട്. സന്നിധാനത്തത് സായുധ പൊലീസ് എത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച യുവതികൾ നടപ്പന്തലിന് സമീപത്തെത്തിയപ്പോൾ ഇവർ പതിനെട്ടാം പടി ചവിട്ടിയാൽ ക്ഷേത്രനട അടച്ചിടുമെന്ന് തന്ത്രി െഎ.ജി ശ്രീജിത്തിനെ അറിയിച്ചിരുന്നു. ഇതിന് പുറമേ പതിനെട്ടാം പടിക്ക് താഴെ ക്ഷേത്ര പരികർമികളുടെ നാമജപവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.