ഹൈബി ഈഡൻ എം.പി
പണ്ടത്തെ ക്രിസ്മസ് ടെൻഷൻ ഫ്രീയാണ്. പ്രത്യേകിച്ച് ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ട, ആഘോഷം മാത്രമായിരിക്കും മനസ്സിൽ. ക്രിസ്മസ് ആഘോഷിക്കാൻ കസിൻസൊക്കെ വീട്ടിൽ വരും. അല്ലെങ്കിൽ നമ്മൾ അവരുടെ വീട്ടിൽ പോകും. പാതിരാ കുർബാനയും കരോളുമൊക്കയായി ആഘോഷമായിരിക്കും. എന്നാൽ, ഇപ്പോൾ ക്രിസ്മസിനോടനുബന്ധിച്ച് പല സ്ഥലങ്ങളിൽ പരിപാടികൾ ഉണ്ടാകും. എത്ര തിരക്കാണെങ്കിലും ഉച്ചഭക്ഷണം കുടുംബത്തിനൊപ്പം വീട്ടിൽതന്നെയായിരിക്കും. മിക്കവാറും ഭാര്യയുടെ വീടായ ഗുരുവായൂരിൽ വെച്ചാകും ക്രിസ്മസ്.
കുട്ടിക്കാലത്ത് രസകരമായ ഒരുപാട് കരോൾ ഓർമകളുണ്ട്. ഞങ്ങൾ കുട്ടികളെല്ലാം ചേർന്ന് കരോളിന് പോകുമായിരുന്നു. പപ്പ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്. കുട്ടികൾ കരോളുമായി വരുമ്പോൾ ചെറിയ പൈസയൊക്കെ അദ്ദേഹം കൊടുക്കുമായിരുന്നു.
ഇന്ന് കുട്ടികൾ തട്ടുപൊളിപ്പൻ പാട്ടുകളുമായാണ് വരുന്നത്. ‘ഗപ്പി’ സിനിമയിലെ ഗാനമാണ് കരോളിലെ താരം. എന്നാൽ, പണ്ടത്തെ ഓളമില്ല. പണ്ട് വലുതും ചെറുതുമായ നിരവധി കരോൾ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. വസ്ത്രധാരണത്തിൽ പോലും ഒരു വീട്ടുവീഴ്ചയും കാണിക്കാറില്ല.
കരോൾ എന്നത് കുട്ടികളുടെ ഒരു ആവേശമാണ്. സൗഹൃദത്തിന്‍റെ കൂട്ടായ്മ കൂടിയാണത്. ജാതിമത ഭേദമില്ലാതെയാണ് കുട്ടികൾ കരോളിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.