മധുരമുള്ള ഓർമകൾ ബാക്കിയാവട്ടെ...

അമ്മൂമ്മക്കും അപ്പൂപ്പനും ഒപ്പം തൃശൂരിലായിരുന്നു കുട്ടിക്കാലത്തെ ഓണം. സ്‌കൂള്‍ അടക്കുമ്പോള്‍ നേരെ അങ്ങോട്ടേക്കു പോകും. വലിയ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ആ യാത്ര. അന്ന് ഞങ്ങളുടെ വീട്ടിലെ ഓണാഘോഷങ്ങള്‍ക്ക് മുന്‍കൈ എടുത്തിരുന്നത് അപ്പൂപ്പനായിരുന്നു. അത്തപ്പൂക്കളം ഒരുക്കുന്നതു മുതല്‍ ആഹാരം പാകംചെയ്യുന്നതില്‍ വരെ അദ്ദേഹത്തിന്റെ കൈയെത്തും.

അമ്മൂമ്മയും അപ്പൂപ്പനും നല്ലതുപോലെ ഭക്ഷണം പാകംചെയ്യും. സദ്യയുണ്ടാക്കാനൊക്കെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. പിന്നീട് സംയുക്ത ചേച്ചിയുടെയും (സംയുക്ത വര്‍മ) ബിജുവേട്ടന്റെയും (ബിജു മേനോന്‍) വിവാഹം കഴിഞ്ഞതോടെ അവരുടെ വീട്ടിലായി ഓണം.

വിവാഹശേഷം ആദ്യ ഓണം

വിവാഹത്തിനു​ ശേഷമുള്ള ആദ്യത്തെ ഓണമാണ്​ കഴിഞ്ഞ വർഷത്തേത്. മംഗലാപുരത്തെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു ആഘോഷം. വീട്ടില്‍തന്നെ സദ്യയൊക്കെയുണ്ടാക്കി. ഈ വര്‍ഷത്തെ ഓണം യൂറോപ്പിലാണ്.

ലിംഗവ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുചേര്‍ന്ന് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കണമെന്നാണ് എന്‍റെ പക്ഷം. പിന്നെ സ്ത്രീകളെ സഹായിക്കുന്നതും സഹായിക്കാത്തതും ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കണം. രണ്ടുപേരും ഒരുപോലെ ജോലി ചെയ്യുന്നവരാണ്. നാളത്തെ കാലത്ത് ഒന്നിച്ചുള്ള ആഘോഷങ്ങളുടെ ഓര്‍മകള്‍ മാത്രമേ നമുക്ക് ഉണ്ടാകൂ.

Tags:    
News Summary - Uthara Unni onam meomry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.