ഏത് കോളജിൽ പഠിക്കും, ഏത് കോഴ്സ് തിരഞ്ഞെടുക്കും എന്നാലോചിച്ച് സഹപാഠികളും സമപ്രായക്കാരും തല പുണ്ണാക്കുമ്പോൾ നന്ദിനി അഗർവാൾ എന്ന 19കാരി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാർട്ടേഡ് അക്കൗണ്ടന്‍റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്.
മധ‍്യപ്രദേശിലെ മൊറേന സ്വദേശിയായ ഈ മിടുക്കി സി.എ ഫൈനൽ പരീക്ഷയിൽ 800ൽ 614 മാർക്കോടെ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
13ാം വയസ്സിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയും 15ാം വയസ്സിൽ 12ാം ക്ലാസ് പരീക്ഷയും എഴുതി വിജയിക്കാൻ നന്ദിനിക്കായി. തന്‍റെ സ്കൂൾ സന്ദർശിച്ച ഒരു ഗിന്നസ് റെക്കോഡ് ഉടമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നന്ദിനി ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.
ഈ പ്രയാണത്തിൽ നന്ദിനിക്ക് പിന്തുണയുമായി ജ്യേഷ്ഠൻ കൂടെയുണ്ടായിരുന്നു. അദ്ദേഹവും സി.എ പരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്നു. റാങ്ക് ലിസ്റ്റിൽ നന്ദിനി ഒന്നാമതെത്തിയപ്പോൾ സഹോദരൻ 18ാം റാങ്ക് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.