യൂനുസും ഉമ്മയും                 ചി​​ത്ര​​ങ്ങ​​ൾ: മു​​സ്​​​ത​​ഫ അ​​ബൂ​​ബ​​ക്ക​​ർ

'ഒരു മകൾ ഉണ്ടാകേണ്ടി വന്നു, ഉമ്മയുടെയും ഉപ്പയുടേയും വേദന അറിയാൻ'; 18ാം വയസ്സിൽ കാണാതായ മകൻ 21 വർഷത്തിനുശേഷം വീട്ടിലെത്തിയ കഥ

ദുഃ​ഖ​ങ്ങ​ളു​ടെ ക​യ്​പ്പും സ​ന്തോ​ഷ​ത്തി​െ​ൻ​റ മ​ധു​ര​വും ഇ​ട​ക​ല​ർ​ന്ന യാ​ത്ര​യാ​ണ് ജീ​വി​തം. ചി​ല​പ്പോ​ൾ സി​നി​മ​യെ​യും ക​ഥ​ക​ളെ​യും വെ​ല്ലു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും അ​ത് ക​ട​ന്നുപോ​കും. ജീ​വി​ത​ത്തി​ൽ സ്വ​പ്ന​വും പ്ര​തീ​ക്ഷ​യു​മാ​യ മ​ക​നെ ന​ഷ്​​ട​പ്പെ​ട്ട്, ഒ​രു​പാ​ട് അ​ന്വേ​ഷ​ണ​ങ്ങ​ളുടെയും കാ​ത്തി​രി​പ്പി​െ​ൻ​റ​യും ക​ണ്ണീ​രി​െ​ൻ​റ​യും കാ​ല​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​വ​ൻ തി​രി​കെയെത്തു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ സ​ന്തോ​ഷം എ​ത്ര​ത്തോ​ളം ഉ​ണ്ടാ​കും. വാ​ക്കു​ക​ൾ​ക്കും അ​പ്പു​റ​മാ​കി​ല്ലേ ആ ​നി​മി​ഷം. എ​ന്നാ​ൽ, അ​തു​പോ​ലൊ​രു കാ​ത്തി​രി​പ്പി​െ​ൻ​റ​യും കൂ​ടി​ച്ചേ​ര​ലി​െ​ൻ​റ​യും ക​ഥ​പ​റ​യാ​നു​ണ്ട് മ​ല​പ്പു​റ​ത്തു​നി​ന്ന് ഒ​രു ഉ​മ്മ​ക്കും മ​ക​നും. പ​തി​നെ​ട്ടാ​മ​ത്തെ വ​യ​സ്സി​ൽ നാ​ടു​വി​ട്ട് ഒ​ടു​വി​ൽ പ​ഞ്ചാ​ബി​ലെ​ത്തി ജീ​വി​ത​ത്തി​െ​ൻ​റ നി​റ​മു​ള്ള സ്വ​പ്‌​ന​ങ്ങ​ൾ കെ​ട്ടി​യു​യ​ർ​ത്തി​യ മ​ക​ൻ ഒ​ടു​വി​ൽ ഉ​പ്പ​യെ​യും ഉ​മ്മ​യെ​യും തേ​ടി തിരികെവ​ന്ന ക​ഥ.

മ​ല​പ്പു​റം വേ​ങ്ങാ​ട് ഇ​ല്ലി​ക്കോ​ട്‌ പാ​ട്ട​ശ്ശേ​രി മൂ​സ​യു​ടെ വീ​ട്ടി​ൽ ഇ​ന്ന് സ​ന്തോ​ഷ​ത്തി​െ​ൻ​റ ക​ളി​ചി​രി​ക​ൾ കേ​ൾ​ക്കാം. ക​ണ്ണീ​രി​െ​ൻ​റ ഉ​പ്പു​നി​റ​ഞ്ഞ ദി​ന​രാ​ത്ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ​ന്തോ​ഷ​ത്തി​െ​ൻ​റ മ​ധു​രം​നി​റ​ഞ്ഞ ചി​രി​ക​ൾ. നാ​ടു​വി​ട്ട് 21 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മൂ​സ​യു​ടെ​യും ന​ബീ​സു​മ്മ​യു​ടെ​യും നാ​ലു​മ​ക്ക​ളി​ലെ ആ​ദ്യ​ക​ണ്മ​ണി യൂ​ന​ുസ് സ​ലീം തി​രി​ച്ച്​ മാ​താ​പി​താ​ക്ക​ളെ തേ​ടി​വ​ന്നി​രി​ക്കു​ന്നു.

അ​ങ്ങ​നെ ഒ​രു ഏ​പ്രി​ൽ​കാ​ല​ത്ത്

എ​ന്തി​നു നാ​ടു​വി​ട്ടുവെ​ന്ന് യൂ​ന​ുസി​നോ​ട് ചോ​ദി​ച്ചാ​ൽ ''എ​നി​ക്ക​ങ്ങ​ട് പോ​കാ​ൻ തോ​ന്നി, ഞാ​ൻ പോ​യി'' എ​ന്നാ​യി​രി​ക്കും മ​റു​പ​ടി. എ​ന്നാ​ൽ, സു​ബ്ഹി ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ ചാ​യ​യും കു​ടി​ച്ച് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ ത​െ​ൻ​റ മ​ക​നെ കാ​ത്തി​രു​ന്ന ന​ബീ​സു​മ്മ​ക്ക്​ ക​ഴി​ഞ്ഞ 21 വ​ർ​ഷ​വും ഏ​ഴു​മാ​സ​വും എ​രി​യു​ന്ന ക​ന​ലാ​യി​രു​ന്നു നെ​ഞ്ചി​ൽ. 99 ഏ​പ്രി​ൽ 21ന്​ ​രാവിലെ കു​റ്റി​പ്പു​റം കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്ന വ്യ​ക്തി​യു​ടെ കീ​ഴി​ൽ ഡ്രൈ​വി​ങ് പ​രി​ശീ​ല​ന​ത്തി​നാ​യി പോ​യ യൂ​ന​ുസി​ന് അ​ന്ന് 18 വ​യ​സ്സ്. വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ക​ൻ തി​രി​കെ എ​ത്താ​തി​രു​ന്ന​പ്പോ​ൾ ആധിയായി. വീട്ടുകാരും നാട്ടുകാരും ചേർന്ന് യൂ​ന​ുസി​നു​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​ങ്ങി. ബ​സ്​​സ്​​റ്റാ​ൻ​ഡു​ക​ളിലും റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളിലുമെല്ലാം തി​ര​ഞ്ഞി​ട്ടും നിരാശയായിരുന്നു ഫലം. അന്ന് കണ്ണീർകടലിലായ കുടുംബത്തെ നബീസുമ്മ ഓർത്തെടുത്തു. പിന്നീട് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി കു​ടും​ബം പോ​കു​ന്ന യാ​ത്ര​ക​ളി​ൽ കാ​ണു​ന്ന മു​ഖ​ങ്ങ​ളി​ലെ​ല്ലാം ആ 18 കാ​ര​നെ അവരോരോരുത്തരും തി​ര​ഞ്ഞു. കാ​ണാ​താ​യ​വ​രെ തി​രി​കെ ല​ഭി​ച്ചാ​ൽ കു​ടും​ബം തി​രി​ച്ച​റി​യാ​ൻ​പോ​കും. എ​ന്നാ​ൽ, അ​തെ​ല്ലാം വി​ഫ​ല​മാ​യി​. യൂനുസിെൻറ തിരോധാനം പതിയെ മറവിയിലേക്ക് പോയെങ്കിലും നബീസുമ്മക്ക് പ്ര​തീ​ക്ഷ​യുണ്ടായിരുന്നു, ഏ​തു നി​മി​ഷ​വും മ​ക​ൻ തി​രി​കെ​വ​രുമെന്ന്.

യൂനുസ് ഭാര്യയും മകളുമൊത്ത് 

കേ​ര​ള ടു ​പ​ഞ്ചാ​ബ്

11 രൂ​പ​യു​മാ​യി കു​റ്റി​പ്പു​റ​ത്തെ​ത്തി എ​ങ്ങോ​ട്ടു പോ​ക​ണം എ​ന്ന​റി​യാ​തെ നി​ന്ന പ​തി​നെ​ട്ടു​കാ​ര​ൻ പ​യ്യ​ൻ, പിന്നീട് പ​ഞ്ചാ​ബ് വ​രെ എ​ത്തി​യ ഓ​ർ​മ​ക​ൾ ഇ​ന്നും യൂ​ന​ുസി​െ​ൻ​റ മ​ന​സ്സി​ൽ നി​റം​പി​ടി​ച്ചുതന്നെ കി​ട​പ്പു​ണ്ട്.

തി​രൂ​രി​ൽ​നി​ന്ന്​ ട്രെ​യി​ൻ​വ​ഴി മാം​ഗ്ലൂ​ർ, അ​വി​ടെ​നി​ന്ന് ക​ണ്ണൂ​ർ. അ​വി​ടെ ഹോ​ട്ട​ലി​ൽ ഒ​രു മാ​സം ജോ​ലി​. ശേ​ഷം ബാം​ഗ്ലൂ​ർ. അ​വി​ടെയും ഒ​രു റ​സ്​​റ്റാ​റ​ൻ​റി​ൽ ര​ണ്ടു മാ​സം ജോ​ലി. പി​ന്നീ​ട് മൈ​സൂ​ർ കു​ട​കി​ലെ കു​രു​മു​ള​ക് തോ​ട്ട​ത്തി​ലേക്ക്. പിന്നീട് അ​വി​ടെത്ത​ന്നെ കാ​ട്ടി​ലെ പു​ഴ​യി​ൽ​നി​ന്ന് മ​ണ​ൽ​നി​റ​ക്കലായി ജോ​ലി. രാ​വി​ലെ പ​ത്തു​മ​ണി​ക്ക് പു​ഴ​യി​ലി​റ​ങ്ങും, പ​ത്തു​തോ​ണികൾ നി​റ​ക്കും. പക്ഷേ, കുടകിലെ തണുപ്പ് പ്രശ്നമായി. അങ്ങനെ ആ ​ജോ​ലി നി​ർ​ത്തി.

അ​വി​ടെ​നി​ന്ന് രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റാ​യി​രു​ന്നു ല​ക്ഷ്യം. അ​തി​ലൊ​രു ര​ഹ​സ്യ​മു​ണ്ട്. ചെ​റു​പ്പം മു​ത​ലേ യൂനുസിെൻറ ഉള്ളിൽ കുടിയേറിയ ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​ജ്മീ​ർ സ​ന്ദ​ർ​ശി​ക്കു​ക എ​ന്ന​ത്. അങ്ങനെയാണ് അജ്മീറിലെത്തുന്നത്. പി​ന്നെ ജ​മ്മു-​ക​ശ്‍മീ​രിലേക്ക്. ഒ​ടു​വി​ൽ പ​ഞ്ചാ​ബ്. അ​ങ്ങ​നെ 39 വ​യ​സ്സി​നു​ള്ളി​ൽ യൂ​ന​ുസ് സ​ന്ദ​ർ​ശി​ക്കാ​ത്ത നാ​ടും ന​ഗ​ര​വു​മി​ല്ല രാജ്യത്ത്.

മ​ജീ​ഷ്യ​നായി ഗോവയിൽ

നാ​ടും ന​ഗ​ര​വും ചു​റ്റിത്തി​രി​യു​ന്ന​തി​നി​ട​യി​ൽ യൂ​ന​ുസ് ഗോ​വ​യി​ലുമെത്തി. അ​വി​ടെ പ​രി​ച​യ​പ്പെ​ട്ട ഗു​രു​ദാ​സ് എ​ന്ന വ്യ​ക്തി​യോ​ട് ''എ​നി​ക്കൊ​രു മാ​സം ജോ​ലി ചെ​യ്യ​ണം. പി​ന്നെ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ണം'' എ​ന്നായിരുന്നു യൂ​ന​ുസ് ആ​വ​ശ്യ​പ്പെ​ട്ടത്. ഗു​രു​ദാ​സി​ന് മക്കളു​ണ്ടാ​യി​രു​ന്നി​ല്ല. അങ്ങിനെ അവരുടെ വീട്ടിൽകൂടിയ യൂനുസ് അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഭാ​ര്യ​യെ ബാ​ബി എ​ന്ന് സ്നേ​ഹ​പൂ​ർ​വം വി​ളി​ച്ചു. അ​വ​ർ​ക്ക് യൂ​ന​ുസ് സ്വ​ന്തം മ​ക​നെ പോ​ലെ​യാ​യി​രു​ന്നു. ഗോ​വ​യി​ൽ​ കഴിഞ്ഞ ആ​റു​വ​ർ​ഷത്തിനിടെ യൂ​ന​ുസ് മാ​ജി​ക്കും പ​ഠി​ച്ചു. ഒട്ടേറെ വേ​ദി​ക​ളി​ൽ മാ​ജി​ക്‌ അ​വ​ത​രി​പ്പി​ച്ചു.

പുണെയിലെ ദാബയിൽ നിന്ന് രക്ഷപ്പെട്ട് പഞ്ചാബിലേക്ക്

രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ൾ​ശി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​മു​ള്ള​തു​കൊ​ണ്ട് ആ​ധാ​ർ മു​ത​ൽ പാ​ൻ​കാ​ർ​ഡു​വ​രെ ഇതിനിടെ യൂനുസ് സ്വ​ന്ത​മാ​ക്കിയിരുന്നു. മു​​േമ്പാ​ട്ടു​ള്ള ജീ​വി​ത​ത്തി​ന് മാ​ജി​ക്ക് അ​ടി​സ്ഥാ​ന​മാ​കില്ലെന്ന് തിരിച്ചറിഞ്ഞ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ൻറ്​ പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങനെയാണ് മ​ണാ​ലി​യി​ലെ അം​ബാ​സ്​​റ്റ​ർ അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് ഹോ​ട്ട​ൽ മാ​നേ​ജ്​​മെ​ൻ​റ്​ പ​ഠി​ക്കുന്നത്. ആ​റു​മാ​സ​ത്തെ ​െട്ര​യി​നി​ങ്ങി​നു​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി പു​ണെ​യി​ലെത്തി. അ​വി​ടെ​വെച്ച് പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളോ​ട് ജോ​ലി ചോ​ദി​ച്ചു. ജോ​ലി ന​ൽ​കാം എ​ന്നുപ​റ​ഞ്ഞ് അ​യാ​ൾ കൊ​ണ്ടു​പോ​യ​ത് പക്ഷേ ഒ​രു ദാ​ബ​യി​ലേ​ക്കാ​ണ്. ജ​യി​ൽ പോ​ലൊ​രി​ടം. ശ​മ്പ​ളം ന​ൽ​കാ​തെ ആളുകളെ അടിമപ്പണി ചെയ്യിക്കുന്ന ഒരു സങ്കേതമായിരുന്നു അത്. താ​ൻ അ​ക​പ്പെ​ട്ടു എ​ന്ന് യൂ​

ന​ുസ് മ​ന​സ്സി​ലാ​ക്കി. അങ്ങനെയിരിക്കേയാണ് ച​ണ്ഡി​ഗ​ഢിൽ​നി​ന്നു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ പ​രി​ച​യ​പ്പെ​ടുന്നത്. എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട​ണം എ​ന്ന് യൂ​നുസ് തീ​രു​മാ​നി​ച്ചിരുന്നു. അ​തി​നാ​യി പിന്നീടുള്ള പരിശ്രമം. മു​ത​ലാ​ളി​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത ശേഷം ഒ​രു ദി​വ​സം കു​ളി​ക്കാ​ൻ വെ​ള്ളം വേ​ണം എ​ന്നു​പ​റ​ഞ്ഞ് ര​ണ്ടു ടാ​ങ്ക് വെ​ള്ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി എ​ത്തി​ച്ചു. രാ​ത്രി എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യ​പ്പോ​ൾ യൂന​ുസും ചെ​റു​പ്പ​ക്കാ​ര​നുംകൂടി ടാ​ങ്കി​ൽ ച​വി​ട്ടി മ​തി​ൽ ചാ​ടി, അ​തി​രാ​വി​ലെ വ​ന്ന പാ​ൽ​വ​ണ്ടി​യി​ൽ ര​ക്ഷ​പ്പെടുകയായിരുന്നു. അങ്ങനെ ച​ണ്ഡി​ഗ​ഢി​ലെ​ത്തി മെ​ട്രോ-43 എ​ന്ന റ​സ്​​റ്റാ​റ​ൻ​റി​ൽ ജോ​ലിക്ക് കയറി. ച​ണ്ഡി​ഗ​ഢി​ൽ​ താമസിക്കുമ്പോഴാണ് ഭാ​ര്യ സാ​നു​വി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​ണ​യത്തിനൊടുവിൽ വി​വാ​ഹം. ഇപ്പോൾ പ​തി​നൊ​ന്നു വ​ർ​ഷം പി​ന്നി​ടു​ന്നു യൂ​ന​ുസി​​െൻറ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട്. സാ​നു​വി​െ​ൻ​റ കു​ടും​ബം പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ലാ​ണ്. ഒ​മ്പ​തു വ​യ​സ്സു​ള്ള മ​ക​ൾ മു​സ്താ​ൻ (ഡോ​ൾ) ആ​ണ് ഇ​ന്ന് യൂ​ന​ുസി​െ​ൻ​റ ലോ​കം. പ​ഞ്ചാ​ബി​ൽ പ​ഴ​ക്കച്ച​വ​ട​മാ​ണ് യൂ​ന​ുസി​നിപ്പോൾ. ഭാ​ര്യ സാ​നു ബ്യൂ​ട്ടി​ഷ്യ​നാ​യും ജോലി ചെയ്യുന്നു. പ​ഞ്ചാ​ബി​ൽ സ്വ​ന്ത​മാ​യി വീ​ടും ഉണ്ടാ​ക്കി​യി​ട്ടു​ണ്ട് യൂ​ന​ുസ്.

യൂനുസും വാപ്പയും 

മ​ക​ൾ ന​ൽ​കി​യ തി​രി​ച്ച​റി​വ്

അന്ന് പ​തി​വു​പോ​ലെ യൂന​ുസും ഭാ​ര്യ​യും ജോ​ലി​ക്കു പോ​യി, മ​ക​ൾ സ്കൂ​ളി​ലേ​ക്കും. ജോ​ലി​ ക​ഴി​ഞ്ഞെ​ത്തി​യപ്പോഴാണ് സ്കൂ​ൾ വി​ട്ട് വ​ന്ന മ​ക​ളെ കാ​ണാ​നി​ല്ല എ​ന്ന​് യൂ​ന​ുസ് അറി​യു​ന്ന​ത്. പരിഭ്രാന്തിയുടെ നിമിഷങ്ങൾ. മോളെ അന്വേഷിച്ച് കഴിയാവുന്നിടത്തേക്കൊക്കെ അവർ ഓടി. ഒടുവിൽ ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷമാണ് ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി പ്രീ​തിയു​ടെ വീ​ട്ടി​ൽ മ​ക​ളുണ്ടെ​ന്ന് അ​റി​യു​ന്ന​ത്. ഉ​ട​ൻ അ​വി​ടെ പോ​യി മ​ക​ളെ കൂ​ട്ടി​ക്കൊണ്ടുവന്നു. മ​ക​ളെ കാ​ണാ​താ​യ ആ നി​മി​ഷങ്ങൾ യൂ​ന​ുസി​ന് ഓ​ർ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത ഒ​ന്നാ​യി​രു​ന്നു. തി​രി​ച്ചുകി​ട്ടി​യ മ​ക​ളു​മാ​യി തി​രി​കെ വ​രു​മ്പോ​ഴാണ് ഭാ​ര്യ​യു​ടെ ചോ​ദ്യം യൂ​നു​സി​​െൻറ നെ​ഞ്ചി​ൽ തീ ​നി​റ​ച്ചത്. ''ഒ​രു മ​ണി​ക്കൂ​ർ മ​ക​ളെ കാ​ണാ​താ​യ​പ്പോ​ൾ നി​ങ്ങ​ൾ എ​ത്ര വേ​ദ​ന അ​നു​ഭ​വി​ച്ചു, അ​പ്പോ​ൾ ഇ​രു​പ​ത്തൊ​ന്ന് വ​ർ​ഷ​മായി മ​ക​നെ കാ​ണാ​തെ ക​ഴി​യു​ന്ന നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വേ​ദ​ന എ​ത്ര​ത്തോ​ളം ഉ​ണ്ടാ​കും''. ഭാ​ര്യ​യു​ടെ ചോ​ദ്യം യൂ​ന​ുസി​​െൻറ ഉ​ള്ളു​ല​ച്ചു. പി​റ്റേ​ന്ന് നേ​രം പു​ല​രു​വോ​ളം ത​െൻറ ക​ണ്ണി​ലും മ​ന​സ്സി​ലും മാ​താ​പി​താ​ക്ക​ളും കൂ​ടപ്പി​റ​പ്പു​ക​ളുമായിരുന്നുവെന്ന് യൂനുസ്.

ഒരു മ​ണി​ക്കൂ​ർ താ​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന​യേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി​യാ​കും ത​െ​ൻ​റ മാ​താ​പി​താ​ക്ക​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​വു​ക. ആ ​തി​രി​ച്ച​റി​വാ​ണ്​ യൂ​നു​സി​നെ ത​െ​ൻ​റ ജ​ന്മ​നാ​ട്ടി​ലെ​ത്തി​ച്ച​ത്.

നാ​ട്ടി​ലെത്തി​യ​പ്പോ​ൾ കാ​ലം എ​ല്ലാം മാ​റ്റി​മ​റി​ച്ചി​രു​ന്നു. യൂ​നു​സി​െ​ൻ​റ കു​ടും​ബം എ​ട​പ്പാ​ളി​ൽ​നി​ന്ന്​ വ​ളാ​ഞ്ചേ​രി​യി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. കു​റ്റി​പ്പു​റ​ത്തു​നി​ന്ന് എ​ട​പ്പാ​ളി​ലേ​ക്ക്​ ബ​സ് ക​യ​റി​യ യൂ​നു​സ് എ​വി​ടെ ഇ​റ​ങ്ങ​ണം എ​ന്ന​റി​യാ​തെ നി​ൽ​ക്കു​മ്പോ​ൾ പു​ള്ളു​വ​ൻ​പ​ടി എ​ന്ന് ക​ണ്ട​ക്ട​ർ വി​ളി​ച്ചു​പ​റ​ഞ്ഞ​തു കേ​ട്ടു. അ​പ്പോ​ഴാ​ണ്​ പൊടുന്നനേ ത​െ​ൻ​റ നാ​ടി​െ​ൻ​റ പേ​ര് ഓ​ർ​മ​യി​ൽ വ​ന്ന​തെന്ന് യൂനുസ്.''എ​നി​ക്കി​വി​ടെ ഇ​റ​ങ്ങ​ണം'' എ​ന്നു​പ​റ​ഞ്ഞ് ധൃതിപ്പെ​ട്ട് പു​ള്ളു​വ​ൻപ​ടി​യി​ൽ ഇ​റ​ങ്ങി. താ​ൻ പി​ച്ച​വെ​ച്ച മ​ണ്ണാ​യി​രു​ന്നു യൂ​നു​സി​െ​ൻ​റ ക​ണ്ണി​ലും മ​ന​സ്സി​ലും. എ​ന്നാ​ൽ, അ​വി​ടെ​യെ​ല്ലാം ഏറെ മാറിയിരുന്നു. ആ​ദ്യം ക​ണ്ട​യാ​ളോ​ട് അ​നുജൻ സി​ദ്ദീ​ഖി​നെ അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ചു. തി​രി​ച്ച്​ നീ ​യൂ​ന​ുസാ​ണോ? എ​ന്നായിരുന്നു മറുചോ​ദ്യ​ം. അ​ന്ന​ത്തെ പ​തി​നെ​ട്ടു​കാ​ര​െ​ൻ​റ അ​തേ​മു​ഖം നാട്ടുകാരൻ തിരിച്ചറിയുകയായിരുന്നു. ''അ​തെ'' എ​ന്ന യൂ​നു​സി​െ​ൻ​റ ഉ​ത്ത​രം കേട്ടതോടെ ബഹളമായി. നാട്ടുകാർ ഓടിക്കൂടി. പി​ന്നെ ബ​ന്ധു​ക്ക​ളു​ടെ വ​ര​വും സ്നേ​ഹാ​ശ്ലേ​ഷ​ങ്ങ​ളുമായി. ര​ണ്ടു പ​തി​റ്റാ​ണ്ടി​​െൻറ കാ​ത്തി​രി​പ്പി​നുശേ​ഷം ന​ബീ​സു​മ്മ​യും മൂ​സാ​ക്ക​യും മ​ക​നെ അന്ന് ക​ൺ​നി​റ​യെ ക​ണ്ടു. നിറഞ്ഞു ചിരിച്ചു.

Tags:    
News Summary - madhyamam kudumbam Heart Touching Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.