ബോഡി ഷെയ്മിങ് ചിരിച്ചുതള്ളാവുന്ന കോമഡിയല്ല. അതിലൂടെ മറ്റുള്ളവരെ മാനസികമായി തകർത്ത് ആധിപത്യം ഉണ്ടാക്കുകയാണ് പലരുടെയും ലക്ഷ്യം. പലപ്പോഴും പെൺകുട്ടികളാണ് ബോഡി ഷെയ്മിങ്ങിന് കൂടുതലും ഇരയാകുന്നത്. സെലിബ്രിറ്റികളും ബോഡി ഷെയ്മിങ്ങിന് ഇരയാകാറുണ്ട്. പ്രത്യേകിച്ച് വണ്ണം കൂടിയതിെൻറ പേരിൽ ഫാറ്റ് ഷെയിമിങ്ങിനും മറ്റും. പലതരം ബോഡി ഷെയ്മിങ്ങുകൾക്ക് ഇരയാവുകയും അതിനെ അതീജിവിക്കുകയും ചെയ്ത ചിലരുടെ അനുഭവങ്ങളിതാ...
'സ്വാസ്ഥ്യവും സമാധാനവും ഉള്ള മാനസികാവസ്ഥയാണ് ഏറ്റവും വലിയ സൗന്ദര്യം. അങ്ങനെയുള്ളവർക്ക് സമൂഹത്തിൽ ഒരുപാട് കാര്യങ്ങളും മാനവികതയും പടർത്താൻ സാധിക്കും' -പൊതുസമൂഹത്തിെൻറ വികല സൗന്ദര്യ കാഴ്ചപ്പാടുകളെ പൊളിച്ചടുക്കിയ ഫോട്ടോ ഷൂട്ടായിരുന്നു മഞ്ജു കുട്ടികൃഷ്ണേൻറത്. ഇന്ത്യയിലെ ആദ്യ ലൂക്കോഡെര്മ മോഡൽകൂടിയായ മഞ്ജുവിെൻറ ആ ഫോട്ടോഷൂട്ടാണ് ഈയിടെ വൈറലായത്.
'എറണാകുളം സ്വദേശിയും കാനഡയിൽ നഴ്സുമായ ഒരു സ്ത്രീ ഈയിടെ എന്നെ വിളിച്ചിരുന്നു. കുറച്ചു മുമ്പ് അവരുടെ ഭർത്താവിന് ലൂക്കോഡെര്മ അസുഖം ഉണ്ടായി. എപ്പോഴും സന്തോഷവാനായിരുന്ന അദ്ദേഹം വീടിന് പുറത്തിറങ്ങാതെ, ആരോടും മിണ്ടാതെ റൂമിൽ കതകടച്ച് ഇരിക്കാൻ തുടങ്ങി. അതോടെ കുടുംബം മാനസിക പ്രയാസത്തിലായി. മാനസിക സംഘർഷം കാരണം അയാൾ ഡിവോഴ്സ് പെറ്റിഷനും നൽകിയിരുന്നു. അതിനിടെയാണ് എെൻറ ഫോട്ടോഷൂട്ട് വിഡിയോ സുഹൃത്തുക്കൾ അയാൾക്ക് അയച്ചുകൊടുത്തത്. ആ വിഡിയോയും എെൻറ വാക്കുകളും അയാളെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നെന്നും ആ സ്ത്രീ പറഞ്ഞു. മാലാഖ നിങ്ങളുടെ രൂപത്തിൽ വന്നെന്നാണ് അവർ പറഞ്ഞത്. അങ്ങനെ എത്ര അനുഭവങ്ങളും ഫോൺകാളുകളും മെസേജുകളും. അതിൽ പലരുടെയും അനുഭവം കേട്ട് കണ്ണുനിറഞ്ഞു. പലർക്കും പ്രചോദനമായെന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്'.
എനിക്ക് 3-4 വയസ്സുള്ളപ്പോഴാണ് രോഗം കണ്ടുതുടങ്ങിയത്. അസുഖമാണെന്നു മനസ്സിലായതോടെ ചികിത്സകൾ തേടിയെങ്കിലും മാറ്റങ്ങളുണ്ടായില്ല. രോഗം പൂർണമായും ഭേദമാക്കാനുള്ള ചികിത്സയില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. കുട്ടിക്കാലത്ത് ലൂക്കോെഡർമ ഒരു രോഗാവസ്ഥയാണെന്നോ ആർക്കും വരാവുന്ന അസുഖമാണെന്നോ ഉള്ള തിരിച്ചറിവ് ഉണ്ടായിരുന്നില്ല. കൂട്ടുകാരും കുറച്ച് അധ്യാപകരും അറിഞ്ഞോ അറിയാതെയോ പരിഹസിച്ചിട്ടുണ്ട്. കളിയാക്കലുകൾ വിഷമത്തെക്കാളേറെ അത്രയേറെ മോശം രോഗമാണെന്ന തോന്നലായിരുന്നു എന്നിലുണ്ടാക്കിയത്.
ടീനേജിൽ എത്തിയപ്പോൾ സമപ്രായക്കാരെ കാണുമ്പോൾ എനിക്ക് എന്നോടുതന്നെ മടുപ്പ് തോന്നിയിരുന്നു. കുടുംബത്തിലെ പല പരിപാടികളും മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്. പരിപാടിക്ക് പോയാൽ ബന്ധുക്കൾ, പരിചയക്കാർ എല്ലാവരുടെയും സഹതാപം നിറഞ്ഞ ചോദ്യങ്ങളുണ്ട്. 'പാട് കുറഞ്ഞല്ലോ, അല്ലേൽ കൂടിയല്ലോ? കുറച്ചുകൂടി മുതിർന്നതോടെയാണ് സീരിയസ് ആയി ചിന്തിക്കാൻ തുടങ്ങുന്നത്. ഒതുങ്ങിക്കൂടാതെ സമൂഹത്തിലേക്ക് ഇറങ്ങാൻ തന്നെയായിരുന്നു ഉദ്ദേശ്യം. എവിടെയായാലും അനീതി കണ്ടാൽ പ്രതികരിക്കാറുണ്ട് ഞാൻ. പക്ഷേ അത് ഞാനായതുകൊണ്ട് അപ്പോൾവരും കമൻറ്, 'ചുമ്മാതല്ല, നീ ഇങ്ങനെ ആയതെന്ന്'. പലതവണ അത്തരം പ്രതികരണങ്ങൾ കേട്ടിട്ടുണ്ട്. മാനസികമായി തളരുമ്പോഴൊക്കെ സ്നേഹത്തോടെ ലഭിച്ച അച്ഛെൻറ തലോടലും വാക്കുകളും എന്നും എനിക്ക് കരുത്തായിരുന്നു. കാലങ്ങളായി സംഘർഷാവസ്ഥയിൽ സ്വയം ഉഴുതുമറിച്ചുകൊണ്ടിരുന്ന എെൻറ മാനസികാവസ്ഥയെ മാറ്റിമറിക്കാനുള്ള അവസരംകൂടിയായിരുന്നു സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റായ ജസീന കടവിൽ നടത്തിയ ആ ഫോട്ടോഷൂട്ട്. സുഹൃത്തുക്കൾ, അനുഭവങ്ങൾ, പ്രഫഷൻ എല്ലാം എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.