ഈയാഴ്ച നമുക്കൊരു യാത്ര പോയാേലാ? അയ്യോ പറ്റില്ല. മക്കൾക്ക് പരീക്ഷയാണ്. ഭർത്താവിന് ഓഫിസ് തിരക്കും. മറ്റൊരു ദിവസം നോക്കാം... ഇങ്ങനെ മറ്റുള്ളവരുടെ സൗകര്യങ്ങൾക്കനുസരിച്ച് സ്വന്തം സ്വപ്നങ്ങൾ മാറ്റിവെക്കുന്ന സ്ത്രീകൾ നമുക്കു ചുറ്റിലും ഇഷ്ടംപോലെയുണ്ട്. വീട്ടുതിരക്കുകളിൽ നട്ടംതിരിഞ്ഞുതീരും അവരുടെ ആഗ്രഹങ്ങൾ. കാടിെൻറ വന്യതയിലൂടെ നടന്ന്, കാട്ടുചോലയിൽ കുളിച്ച്, കാട്ടുപഴങ്ങളുടെ സ്വാദ് നുകർന്ന്, തുറന്ന വിഹായസ്സിൽ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളിലേക്ക് ഉറ്റുനോക്കി തീരാക്കഥകൾ പറഞ്ഞ് മനസ്സിന് ചേർന്ന കുറച്ചുപേർക്കൊപ്പം ഒരുല്ലാസം എല്ലാവരും ആഗ്രഹിക്കുന്നില്ലേ. യാത്രകൾ സ്വപ്നം കാണുന്ന ഇങ്ങനെയുള്ളവർക്കായി അപ്പൂപ്പൻ താടി, മിന്നാമിനുങ്ങ്, സൃഷ്ടി, സഹയാത്രിക തുടങ്ങി അനേകം പെൺയാത്ര സംഘങ്ങളുണ്ട് ഇപ്പോൾ. യാത്രയെ ജീവനോളം പ്രണയിക്കുന്ന സ്ത്രീകളാണ് ഈ സംഘങ്ങളെ നയിക്കുന്നത്. അവരിൽ നാലുപേരെ പരിചയപ്പെടാം...
ബംഗളൂരുവിൽ ഹാർഡ്വെയർ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ആലുവ സ്വദേശി ഗീതു മോഹൻദാസിെൻറ യാത്രാസംഘമാണ് 'ലെറ്റസ് ഗോ ഫോർ എ ട്രിപ്'. ജോലിയുടെ ടെൻഷനിൽനിന്ന് രക്ഷപ്പെടാൻ ഗീതു കണ്ടെത്തിയ മാർഗം യാത്രയായിരുന്നു. അഞ്ചാം ക്ലാസ് മുതൽ നേച്ചർ ക്യാമ്പുകളിൽ പങ്കെടുക്കുന്നയാളാണ്. ആദ്യമൊന്നും ബംഗളൂരുവിലെ തിരക്കേറിയ നഗരജീവിതത്തോട് പൊരുത്തപ്പെടാനായില്ല. സാധാരണ ബംഗളൂരുവിലെ െഎ.ടി കമ്പനികളിൽ ജോലിനോക്കുന്നവർ രണ്ടുദിവസം അവധി കിട്ടിയാൽ ക്ഷീണം തീർത്ത് മതിയാവോളം കിടന്നുറങ്ങും.
വൈകീട്ട് പബിലോ മാളിലോ പോകും. ഗീതുവിന് ഈ രീതിയോടു താൽപര്യം തോന്നിയില്ല. അങ്ങനെയാണ് അവധിദിനങ്ങളിൽ ബംഗളൂരുവിലെ സ്ഥലങ്ങൾ കാണാൻ പോയത്. ഈ യാത്രകളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ട് അടുത്ത യാത്രക്ക് ഞങ്ങളുമുണ്ടെേടാ എന്ന് പറഞ്ഞ് കുറെ പേർ വന്നു. തുടർന്ന് ഇവരെയെല്ലാം കൂട്ടി യാത്രപോകാനായി ഒരു ഗ്രൂപ്പുണ്ടാക്കിയാലോ എന്ന് ചിന്തിച്ചു. സമൂഹമാധ്യമങ്ങൾ വഴി കണ്ടെത്തിയ 30 പേരുമായി 2015 ആഗസ്റ്റ് 15ന് കക്കാടംപൊയിലിലെത്തി. ലേഡീസ് ഓൺലി യാത്രയായിരുന്നില്ല അത്. അന്ന് ഒന്നിച്ചവരെല്ലാം പലയാത്രകളിലൂടെ ബന്ധം കൂടുതൽ വിളക്കിച്ചേർത്തു.
'ആൺകുട്ടികളടങ്ങുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ വീട്ടുകാർ സമ്മതിക്കില്ല, അതിനാൽ ലേഡീസ് ഓൺലി മാത്രമായി യാത്രപോകാമോ' എന്നുചോദിച്ച് കുറച്ച് പെൺകുട്ടികൾ ഗീതുവിനെ വിളിച്ചു. തുടർന്നാണ് ലേഡീസ് ഓൺലി യാത്ര സംഘത്തെ കുറിച്ച് ആലോചിക്കുന്നത്. ആ സ്ത്രീ കൂട്ടായ്മക്ക് 'സൃഷ്ടി' എന്ന് പേരുമിട്ടു. യാത്രകൾ പോകുേമ്പാൾ പെൺകുട്ടികളുടെ അമ്മമാരെയും കൂടെ കൂട്ടി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അമ്മമാരും കുട്ടികളും പങ്കാളികളായി. അവർക്കെല്ലാം പുതിയ അനുഭവമായിരുന്നു അത്. അട്ടപ്പാടിയിലെ നെല്ലിക്കയായിരുന്നു ആദ്യ ലൊക്കേഷൻ. ഇതിെൻറ ചൂട് മാറും മുമ്പ് കുടജാദ്രിയിലേക്ക് അടുത്ത ട്രിപ്. അന്നുതൊട്ട് മാസത്തിലൊരു ക്യാമ്പ് എന്ന തോതിൽ നടത്തുന്നുണ്ട്. ലഡാക്, നേപ്പാൾ തുടങ്ങി ലോകത്തിെൻറ ഏതുകോണിലേക്ക് യാത്ര പോകാൻ വിളിച്ചാലും തയാറായിനിൽക്കുന്ന ഒരു പെൺസംഘം ഇപ്പോൾ കൂടെയുണ്ട്.
പിന്നീടാണ് 'ലെറ്റസ് ഗോ ഫോർ എ ട്രിപ്' തുടങ്ങിയത്. കാലിക്കറ്റ് എൻ.ഐ.ടിയിൽ പഠിക്കുന്ന കാലത്തേ സംരംഭകയാവാനായിരുന്നു താൽപര്യം. യാത്ര പാഷനായതിനാൽ ആ രംഗത്ത് സംരംഭകയാകാനും കൊതിച്ചിരുന്നു. ഇപ്പോൾ 5000ത്തിലേറെ അംഗങ്ങളുള്ള കമ്യൂണിറ്റിയായി െലറ്റസ് ഗോ ഫോർ എ ട്രിപ് വളർന്നു -ഗീതു പറയുന്നു.യാത്രചെയ്യാൻ സ്ത്രീകൾക്ക് ആത്മവിശ്വാസമുണ്ടാക്കുകയായിരുന്നു സൃഷ്ടിയുടെ ലക്ഷ്യം. പലപ്പോഴും 60 ലേറെ പ്രായമുള്ളവർ ഞങ്ങൾ വന്നോട്ടെയെന്ന് വിളിച്ചുചോദിക്കും. യാത്രചെയ്യുന്നതിന് പ്രായമില്ല. യാത്രക്കൊരുങ്ങു
േമ്പാൾ ആ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ വയസ്സ് എത്രയാണോ അതായിരിക്കും ഗ്രൂപ്പിലുള്ള എല്ലാവരുടെയും വയസ്സ്. മിക്ക ട്രിപ്പിലും അഞ്ചും ആറും വയസ്സുള്ള കുട്ടികളുമായി അമ്മമാരുണ്ടാകും. അർബുദത്തെ അതിജീവിച്ചവരും സംഘത്തിലുണ്ട്. അവർക്കെല്ലാം പോസിറ്റിവ് ഊർജമാണ് യാത്ര. ഹിസ്റ്റോറിക്കൽ സ്ഥലങ്ങൾ കാണാൻ താൽപര്യമുള്ളവർക്ക് ഇതിഹാസ എന്ന ഗ്രൂപ്പുമുണ്ട്. ബജറ്റ് യാത്രകൾക്കാണ് പ്രാമുഖ്യം. 14 പേരടങ്ങുന്ന സംഘമായിരിക്കും ഓരോ യാത്രയിലുമുണ്ടാവുക. കൂടിപ്പോയാൽ 20. നേപ്പാൾ, ഭൂട്ടാൻ, തായ്ലൻഡ് എന്നിവിടങ്ങളിലേക്കാണ് ദൈർഘ്യമേറിയ ട്രിപ് നടത്തിയത് -ഗീതു പറഞ്ഞു. ആർട്ടിക് പോളാർ എക്സ്പിഡിഷന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ഗീതു. ഭർത്താവ് ആദിഷ്.
●പോവേണ്ട സ്ഥലത്തെയും ആളുകളെയും അവിടത്തെ രീതികളെയും കുറിച്ച് നന്നായി പഠിക്കണം.
●മറ്റു സ്ഥലങ്ങളിൽ പോകുേമ്പാൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്തരീതിയിൽ വസ്ത്രം ധരിക്കാതിരിക്കുക
●കാലാവസ്ഥക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യണം. ഉഷ്ണകാലത്ത് ചൂടേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.
●തണുപ്പുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുേമ്പാൾ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ കരുതണം. ജാക്കറ്റ്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.
●ഓരോയിടത്തെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ബഹുമാനിക്കണം.
കശ്മീർ ട്രിപ്പും'ടീം എക്സ്പ്ലോർ' ഗ്രൂപ്പും
കശ്മീരിലെ മഞ്ഞുവീഴ്ച കാണാൻ കൈക്കുഞ്ഞുമായി ഒറ്റക്ക് പോയപ്പോൾ മനസ്സിൽ മുളപൊട്ടിയ ആഗ്രഹത്തിനൊത്ത് 'ടീം എക്സ്പ്ലോർ' എന്ന പെൺ യാത്രാസംഘം രൂപപ്പെടുത്തിയ യാത്രാപ്രേമിയാണ് കണ്ണൂർ സ്വദേശിയായ സുഹൈല ഫർമീസ്. ''അന്ന് കുഞ്ഞിന് പ്രായം എട്ടുമാസം. ഡൽഹി വഴി ശ്രീനഗറിലെത്തുകയായിരുന്നു ലക്ഷ്യം. ഭർത്താവും സുഹൃത്തുക്കളും രണ്ടുമാസം മുേമ്പ പ്ലാൻ ചെയ്ത യാത്രയാണ്. വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. മഞ്ഞുവീഴ്ച കാണാൻ അവർക്കൊപ്പം ചേരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിമാനയാത്രയുടെ ചെലവോർത്ത് മോഹം ഉള്ളിലടക്കി.
പിന്നീടാണ് ട്രെയിൻ വഴി പോയാലോന്ന് ആലോചിച്ചത്. ഭർത്താവിനോട് ചോദിച്ചപ്പോൾ സമ്മതംമൂളി. തേലന്ന് ട്രെയിൻ ടിക്കറ്റെടുത്ത് പിറ്റേന്ന് വൈകുന്നേരം ട്രെയിനിൽ കയറിയിരുന്നു. എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്തെത്തണമെന്നതു മാത്രമായിരുന്നു മനസ്സിൽ. തനിച്ച് കുഞ്ഞിനെയും കൊണ്ടുപോകുേമ്പാൾ അനുഭവിക്കേണ്ട ബുദ്ധിമുട്ടുകളെ കുറിച്ചുപോലും ആലോചിച്ചില്ല. അന്ന് കമ്പാർട്മെൻറിലുണ്ടായിരുന്നത് കൂടുതലും പുരുഷന്മാരായിരുന്നു. മഞ്ഞുവീഴ്ച കാണാൻ കശ്മീരിലേക്ക് ഒരു മുസ്ലിം സ്ത്രീ കുഞ്ഞിനെയും എടുത്ത് യാത്ര ചെയ്യുന്നത് അവർക്കത്ര വിശ്വസനീയമായി തോന്നിയില്ല. അന്നാണ് സ്ത്രീകൾക്കും എന്തുകൊണ്ട് ഇങ്ങനെ പോയ്ക്കൂടാ എന്ന ചോദ്യം മനസ്സിലുയർന്നത്. അഡ്വഞ്ചർ ട്രിപ്പുകളോടാണ് പ്രിയം.'' വിവാഹശേഷമാണ് സുഹൈല യാത്ര ചെയ്യാൻ തുടങ്ങിയത്. ഗുജറാത്ത്, ത്രിപുര സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കിയെല്ലായിടവും കണ്ടുകഴിഞ്ഞു.
ഭർത്താവുമൊന്നിച്ചുള്ള യാത്രകളുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ ഇടുന്നത് കാണുന്നവർ അടുത്ത യാത്രയെക്കുറിച്ച് തിരക്കും. അവരെയും കൂടെ കൂട്ടാമോയെന്നു ചോദിക്കും. അങ്ങെനയുള്ളവരോടു നമുക്കൊരു ലേഡീസ് ഓൺലി യാത്ര പോയാലോന്ന് ചോദിച്ചപ്പോൾ പലരും റെഡി. ആദ്യ യാത്ര കശ്മീരിലേക്കായിരുന്നു. 25 പേരാണ് കശ്മീർ യാത്രാസംഘത്തിലുണ്ടായിരുന്നത്. കൊൽക്കത്ത, സിക്കിം, മേഘാലയ, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു പെൺസംഘത്തിെൻറ രണ്ടാമത്തെ യാത്ര. യാത്ര തീരുമാനിച്ചുകഴിഞ്ഞാൽ സ്ഥലങ്ങളെ കുറിച്ച് നന്നായി പഠിക്കും. ചെറിയ ബജറ്റിലുള്ള യാത്രകളാണ് താൽപര്യം. താമസസൗകര്യം ബുക്ക് ചെയ്യും. പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുക.ഭർത്താവ് പി.ബി.എം. ഫർമീസ്, നാലു മക്കൾ. യാത്ര പോകുേമ്പാൾ മക്കളെ രണ്ട് ഉമ്മമാരും നോക്കും. സാധാരണ 14 ദിവസം വരെ നീളുന്ന യാത്രകളാണ് പ്ലാൻ ചെയ്യുന്നത്. യാത്രകളിൽ ഗ്രാമീണരെ അടുത്തറിയാൻ ശ്രമിക്കും. അവരുടെ പ്രശ്നങ്ങെളക്കുറിച്ച് പഠിക്കും. അവരുടെ വീടുകൾ സന്ദർശിക്കും. ഒപ്പം ഭക്ഷണം കഴിക്കും.
●ലഗേജിെൻറ എണ്ണം കുറക്കുക
●പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ച് നന്നായി ഹോംവർക് ചെയ്യുക. അവിടെ സുഹൃത്തുക്കളുണ്ടെങ്കിൽ സഹായം തേടുക.
●താമസ-യാത്ര സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുക
ഉമ്മ തന്ന 'മിന്നാമിനുങ്ങ്'
വീടിനു പുറത്തിറങ്ങാൻപോലും കഴിയാതെ ജീവിക്കുന്ന സ്ത്രീകൾക്ക് യാത്ര ചെയ്യാനുള്ള വഴി ഒരുക്കിക്കൊടുക്കുകയാണ് മിന്നാമിനുങ്ങുകൾ (ഫയർ ഫ്ലൈസ്) എന്ന പെൺയാത്ര സംഘത്തിെൻറ അമരക്കാരി ഹിബ അമീന. ഹിബക്ക് യാത്ര ചെയ്യാൻ പ്രേരണയായത് ഉമ്മ മറിയുവാണ്. ഡൽഹിയും രാജസ്ഥാനുമാണ് ഉമ്മക്കൊപ്പം ആദ്യമായി യാത്ര ചെയ്ത സ്ഥലങ്ങൾ. മൂന്നാറിൽ കഴിഞ്ഞതവണ നീലക്കുറിഞ്ഞി പൂത്തതുകാണാനും ഒരുമിച്ചാണ് പോയത്. മിന്നാമിനുങ്ങ് തുടങ്ങാൻ കാരണവും ഉമ്മതന്നെ.
2018 മുതൽ പെൺകുട്ടികൾക്കായി ട്രിപ് നടത്തുന്നുണ്ട്. ഹിമാചൽപ്രദേശ്, ഗോവ, ഗോകർണ, മൂന്നാർ, വയനാട്, ആലപ്പുഴ, രാമേശ്വരം, കന്യാകുമാരി എന്നിവിടങ്ങളിൽ പെൺകുട്ടികളെ കൊണ്ടുപോയി. വയനാട്ടിലേക്കാണ് ആദ്യമായി തനിച്ച് യാത്രചെയ്തത്. സ്ഥലമെല്ലാം കണ്ടപ്പോൾ മറ്റുള്ളവരെയും കൊണ്ടുപോകണമെന്ന് തോന്നി. ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. താൽപര്യമുള്ളവർക്ക് കൂടെ പോരാമെന്നും പറഞ്ഞു. കുറച്ചുപേരെ കിട്ടി. അവരുമായി മൂന്നുദിവസത്തെ ക്യാമ്പ്. തുടക്കത്തിൽ 10 പേരായിരുന്നുവെങ്കിൽ ഇപ്പോൾ 64 പെൺകുട്ടികളുണ്ട്. ഒപ്പം വന്നവരിൽ ഉമ്മമാരും വല്യുമ്മമാരുമുണ്ട്.
ചിലരൊക്കെ ജീവിതത്തിൽ ആദ്യമായാണ് ട്രക്കിങ് നടത്തുന്നതുപോലും. പലർക്കും പുതിയ അനുഭവമായിരുന്നു. ഇപ്പോൾ ഒരുപാട് പേർ ഗേൾസ് ഓൺലി ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതൊരു ബിസിനസായല്ല കൊണ്ടുപോകുന്നത്. കണ്ട കാര്യങ്ങൾ മറ്റു പെൺകുട്ടികളും കാണണം എന്ന ആഗ്രഹം െകാണ്ട് ചെയ്തുതുടങ്ങിയതാണ്. മിനിമം ബജറ്റ് യാത്രകളാണ് കൂടുതലും.
ഹിമാചൽ, ഉത്തരാഖണ്ഡ്, ആഗ്ര, ഡൽഹി എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ 30 ദിവസത്തെ ട്രിപ്പാണ് ഇതുവരെ നടത്തിയതിൽ ഏറ്റവും നീണ്ട യാത്ര. തുടക്കത്തിൽ തനിച്ചുവിടാൻ ഉമ്മക്ക് പേടിയായിരുന്നു. ഗോവയിൽ തനിച്ച് പോകണമെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു. പ്രശ്നങ്ങളുണ്ടാകില്ലെന്ന് കാണിച്ചുതരാമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. നമ്മൾ ജാഗ്രത കാണിച്ചാൽ പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ലെന്നാണ് എെൻറ അനുഭവം -ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഹിബ പറയുന്നു. ഉമ്മ, അനിയൻ, അനിയത്തി, ഇത്താത്ത എന്നിവരടങ്ങുന്നതാണ് കുടുംബം.
●പുറംനാടുകളിൽ തനിച്ച് യാത്ര ചെയ്യുേമ്പാൾ താമസിക്കാൻ ഹോസ്റ്റലുകൾ തിരഞ്ഞെടുക്കുക. ഹോട്ടലുകളെക്കാൾ സുരക്ഷിതമായിരിക്കും. ബജറ്റിലും ഒതുങ്ങും.
●യാത്രയിൽ കീശ കാലിയാകാതിരിക്കാൻ പൊതു വാഹനസൗകര്യങ്ങളെ ആശ്രയിക്കുക.
●ബ്രെഡ്, ജാം, കെറ്റിൽ, മാഗി പാക്കറ്റ്, തേയില, പഞ്ചസാര, പാൽപൊടി തുടങ്ങിയവ കരുതുക.
●എവിടെ പോയാലും അതത് പ്രദേശത്തെ തനതു ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുക.
●കേരളം വിട്ടാൽ െട്രയിൻ യാത്രക്ക് ലേഡീസ് കമ്പാർട്മെൻറ് ഒഴിവാക്കുക. സ്ലീപ്പർ കോച്ചാണ് നല്ലത്.
പറക്കണം 'അപ്പൂപ്പൻതാടി' പോലെ...
കേരളത്തിലെ ആദ്യ പെൺയാത്ര സംഘമായ 'അപ്പൂപ്പൻതാടി'യുടെ ക്രിയേറ്ററാണ് കോഴിക്കോട് സ്വദേശി സജ്ന അലി. ടെക്നോപാർക്കിലെ ജോലി കളഞ്ഞാണ് ഈ 31കാരി ജീവിതം യാത്രയുടെ ഗിയറിലേക്ക് മാറ്റിയത്. ഒരിക്കൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തി അതി
െൻറ ഫോേട്ടാകൾ േഫസ്ബുക്കിൽ പങ്കുവെച്ചുകഴിഞ്ഞാൽ പിന്നെ കൂടെ കൂട്ടാമോ എന്നുചോദിച്ച് അനവധി പേർ വരും. ഈ ചോദ്യങ്ങൾ തുടർന്നപ്പോൾ ഇവരെയെല്ലാം ഒപ്പം കൂട്ടിയാലോ എന്ന് തോന്നി. അങ്ങനെയൊരു പെൺയാത്ര സംഘത്തെ കുറിച്ച് ആലോചിച്ചപ്പോൾ അപ്പൂപ്പൻതാടിയെന്ന് മനസ്സിൽ വന്നു. അഞ്ചുവർഷം കൊണ്ട് 2800ഓളം സ്ത്രീകൾ അപ്പൂപ്പൻതാടിക്കൊപ്പം യാത്ര ചെയ്തു. ഇതുവരെ 290 ട്രിപ്പുകൾ നടത്തി. ഫേസ്ബുക്കിൽ 9000 ആളുകൾ അപ്പൂപ്പൻതാടിയെ പിന്തുടരുന്നുണ്ട്. ബാലി, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10 ദിവസത്തെ യാത്ര നടത്തിയതാണ് ഏറ്റവും ദൈർഘ്യമേറിയ ട്രിപ്.
സോളോ ട്രിപ് ചെയ്ത സ്ഥലങ്ങളിലേക്കാണ് ആളുകളെ കൊണ്ടുപോകുന്നത്. ഒരു സ്ഥലം തിരഞ്ഞെടുത്താൽ എവിടെയൊക്കെ പോകണം, താമസം, ഭക്ഷണം എന്നിവക്കുള്ള ചെലവ് എന്നതിനെ കുറിച്ചൊക്കെ അതുകൊണ്ട് ധാരണയുണ്ടാകും. ഇതെല്ലാം ചേർത്തുവെച്ച് പ്ലാനുണ്ടാക്കും. പിന്നീട് ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇതേക്കുറിച്ച് പോസ്റ്റ് ചെയ്യും. അതിൽ രജിസ്േട്രഷൻ ലിങ്ക് നൽകും. താൽപര്യമുള്ളവർക്ക് ചേരാം. കൂടുതലും ബജറ്റ് ട്രിപ്പുകളാണ് നടത്തുന്നത്. യാത്ര ചെലവേറിയതാണ് എന്നാണ് ഭൂരിഭാഗം ആളുകളുടെയും ചിന്ത. എന്നാൽ, കൈയിൽ ചില്ലിക്കാശില്ലാതെയും യാത്ര ചെയ്യുന്നവരുണ്ട്. ഏതു പ്രായക്കാർക്കും അപ്പൂപ്പൻതാടിക്കൊപ്പം കൂടാം.ഭർത്താവ് രാംകുമാറും ഉമ്മ മറിയയും ഇത്താത്ത സുബിനയും എല്ലാ പിന്തുണയുമായി ഇപ്പോൾ ഒപ്പമുണ്ട്.
●യാത്ര ചെയ്യാൻ പ്രായമില്ലെന്ന് മനസ്സിലാക്കുക
●ചുരുങ്ങിയ ചെലവിലും യാത്ര പോകാനാവും
●ട്രെയിൻ പോലുള്ള പൊതുവാഹനങ്ങൾ ആശ്രയിക്കുക
●താമസ സൗകര്യങ്ങൾ നേരത്തേ ഉറപ്പാക്കുക
●യാത്ര ചെയ്യാനുള്ള ആഗ്രഹം മാറ്റിവെക്കാതിരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.