ന്യൂഡൽഹി: ലക്ഷദ്വീപ് നിയമ നിർമാണസഭ രൂപവത്കരണ ആവശ്യം ഉൾപ്പെടെ എം.കെ. രാഘവൻ എം.പി ലോക്സഭയിൽ മൂന്ന് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു. ആരോഗ്യം`മൗലികാവകാശ ബിൽ, സാർവത്രികാരോഗ്യ ഇൻഷുറൻസ് ബിൽ എന്നിവയാണ് മറ്റുള്ളവ.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർമാരുടെ ഭരണം അധികാര കേന്ദ്രീകരണത്തിന് വഴിതെളിച്ചിട്ടുണ്ടെന്നും ജനപ്രതിനിധികളുടെ അഭാവം ലക്ഷദ്വീപ് നേരിടുന്നതായും ബില്ലിൽ പറയുന്നു. കേരള ഗവർണറെ കേന്ദ്ര ഭരണപ്രദേശത്തിന്‍റെ ലെഫ്റ്റനന്‍റ് ഗവർണറായി മാറ്റണം. ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ വിഹിതത്തോടു കൂടി ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നതാണ് സാർവത്രികാരോഗ്യ ഇൻഷുറൻസ് ബിൽ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.