ലക്ഷദ്വീപിൽ മലയാളം മീഡിയം നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം -എം.എസ്.എസ്​

കോഴിക്കോട്​: പതിറ്റാണ്ടുകളായി കേരളവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ദ്വീപ് നിവാസികൾക്ക് മലയാളഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളിൽനിന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പിന്മാറണമെന്ന്​ മുസ്​ലിം സർവിസ്​ സൊസൈറ്റി (എം.എസ്.എസ്) ​പ്രസിഡന്‍റ്​ പി. ഉണ്ണീനും ജന. ​സെക്രട്ടറി എൻജിനീയർ പി. മമ്മത്​കോയയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദ്വീപുകാർക്ക് മലയാള ഭാഷയും കേരളീയ സംസ്കാരവും പഠിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും ഇരുവരും പറഞ്ഞു.

Tags:    
News Summary - The decision to stop Malayalam medium in Lakshadweep should be reconsidered - MSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.