ജീവന്‍രക്ഷാ സന്ദേശവുമായി ആറുവയസ്സുകാരനായ ഡാരിയസ്​ നീന്തല്‍ പരിശീലകനായ ചാള്‍സനോടൊപ്പം പെരുമ്പ പുഴ നീന്തിക്കടക്കുന്നു 

ജീവന്‍രക്ഷാ സന്ദേശവുമായി ആറുനീന്തിക്കടന്ന് ആറു വയസ്സുകാരന്‍

ജലദുരന്തങ്ങൾ ഒഴിവാക്കാനുള്ള ബോധവത്കരണ സന്ദേശവുമായി ആറുനീന്തിക്കടന്ന് ആറുവയസ്സുകാരൻ. ആഴമുള്ള പെരുമ്പ പുഴ നാലുപ്രാവശ്യം കുറുകെ നീന്തിക്കടന്ന്​ ഏഴിമല നേവല്‍ ചില്‍ഡ്രന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ബി. ഡാരിയസ് പ്രഭുവാണ്​ നീന്തല്‍ പഠിക്കണമെന്ന കാലികപ്രസക്തമായ ജീവന്‍രക്ഷ സന്ദേശം നല്‍കിയത്. ഒരുവര്‍ഷം 1500ഓളം പേർക്ക് കേരളത്തില്‍ ജലഅപകടങ്ങളില്‍ ജീവന്‍ നഷ്​ടമാകുന്നതായാണ് കണക്ക്.

കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസറുമായ ലഫ്റ്റനൻറ്​ കമാൻഡൻറ്​ ബിനേഷ് പ്രഭു-ചിത്ര ദമ്പതികളുടെ മകനാണ് ഡാരിയസ്. നീന്തല്‍ പരിശീലകന്‍ ചാള്‍സ​‍െൻറ സുരക്ഷിത വലയത്തില്‍ അനായാസമായാണ് ഡാരിയസ് പുഴയെ നീന്തി വരുതിയിലാക്കിയത്. പുഴയിലും കായലിലും കടലിലും നീന്താനാകുമെന്ന കുട്ടിയുടെ ആത്മവിശ്വാസമാണ് രക്ഷിതാക്കളുടെ അനുമതിയോടെയുള്ള നീന്തല്‍ പ്രകടനത്തിന് വഴിവെച്ചത്.

നീന്തല്‍പഠിക്കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന നീന്തല്‍ പ്രകടനത്തിനാണ് ഇന്നലെ തുടക്കമായത്. ചൊവ്വാഴ്ച ഒരുകിലോമീറ്ററോളം വിസ്തൃതിയുള്ള കവ്വായിക്കായല്‍ നീന്തിക്കടക്കുന്ന ഡാരിയസ് അടുത്ത ദിവസം പയ്യാമ്പലം കടലിലും നീന്തും. ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടിലും ജല അപകടങ്ങള്‍ ഭീകരമായ വിധത്തില്‍ ഓരോ വര്‍ഷവും വർധിക്കുന്നത്​ നീന്തല്‍ വശമില്ലാത്തതിനാലാണെന്നും ഈ ദുരന്തങ്ങൾ ഇല്ലാതാക്കാന്‍ നമ്മള്‍ ഒരു തയാറെടുപ്പും നടത്തുന്നില്ല എന്നതാണ് വസ്തുതയെന്നും ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയുടെ അമരക്കാരനായ ചാള്‍സണ്‍ ഏഴിമല പറഞ്ഞു.

റോഡപകടങ്ങളുടെ കാര്യത്തില്‍ സുരക്ഷക്ക് കമ്മിറ്റികള്‍ നിലവിലുള്ള കേരളത്തില്‍ മുങ്ങിമരണങ്ങളുടെ കാര്യത്തില്‍ ഒരു മുന്‍കരുതലുമില്ല. കോവിഡ് വ്യാപനത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണമായ നിരീക്ഷണത്തിലായ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാനൊരുങ്ങുകയാണ്. കൂടുതല്‍ ശ്രദ്ധ ആവശ്യമായ സമയമാണിത്. വരുംതലമുറകളെയെങ്കിലും ജല അപകടങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ആഹ്വാനവും ബോധവത്​കരണവുമാണ് ഡാരിയസി​‍െൻറ നീന്തല്‍ പ്രകടനത്തിലൂടെ സമൂഹത്തിന് നല്‍കുന്നതെന്നും ചാള്‍സണ്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.