ഹിമാലത്തിെൻറ മാറ്റർഹോൺ എന്നറിയപ്പെടുന്ന അമ ദബ്ലാം കൊടുമുടി കീഴടക്കി ഖത്തരി പർവതാരോഹകനായ ഫഹദ് ബദർ വീണ്ടും ശ്രദ്ധേയനായി. അമ ദബ്ലാമിെൻറ ഉച്ചിയിലെത്തുന്ന രണ്ടാമത് ഖത്തരികൂടിയാണ് ഫഹദ് ബദർ. ഇക്കഴിഞ്ഞ നവംബർ 11ന് മോ അൽഥാനി അമ ദബ്ലാം പർവതത്തിെൻറ ഉച്ചിയിലെത്തി ചരിത്രം കുറിച്ചിരുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഏറെയുള്ളതിനാൽ എവറസ്റ്റ് കൊടുമുടിയേക്കാൾ പ്രയാസമേറിയതാണ് അമ ദബ്ലാം കൊടുമുടി. അതിശൈത്യവും കോവിഡ്-19 സൃഷ്ടിച്ച വെല്ലുവിളികളും തരണം ചെയ്താണ് ഫഹദ് ബദർ ഉച്ചിയിലെത്തിയത്.
ലോകത്തിലെ ഏറ്റവും സുന്ദരമായ കൊടുമുടികളിലൊന്നായാണ് അമ ദബ്ലാം അറിയപ്പെടുന്നത്. കിഴക്കൻ നേപ്പാളിലെ ഖുംബു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അമ ദബ്ലാം പ്രശസ്തമായ പര്യവേക്ഷണ പാത കൂടിയാണ്. കൊടുമുടിയിലേക്കുള്ള പാത ഏറെ പ്രയാസകരമാണെങ്കിലും ഇവിടെനിന്നുള്ള കാഴ്ചകൾ ഏറെ മനോഹരമാണെന്നാണ് പർവതാരോഹകർ വ്യക്തമാക്കിയിരിക്കുന്നത്. 6856 മീറ്ററാണ് അമ ദബ്ലാമിെൻറ ഉയരം. ഏപ്രിൽ-മേയ് മാസത്തിലോ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലോ ആണ് സാധാരണയായി അമ ദബ്ലാം കീഴടക്കാൻ പർവതാരോഹകർ തിരഞ്ഞെടുക്കുന്ന സമയം. എന്നാൽ, എല്ലാ വെല്ലുവിളികളും തരണം ചെയ്താണ് അതിശൈത്യത്തിൽ ഫഹദ് ബദർ അമ ദബ്ലാമിെൻറ ഉന്നതിയിൽ ഖത്തർ പതാക പാറിച്ചത്. ഒരൊറ്റ ട്രിപ്പിൽ എവറസ്റ്റും ലോട്ട്സും കീഴടക്കിയ പ്രഥമ അറബ് പൗരൻ കൂടിയാണ് ഫഹദ് ബദർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.