രക്ഷാപ്രവർത്തനത്തിന് പോകുേമ്പാൾ മാനസികവും ശാരീരികവും കരുത്തുവേണം. മലപ്പുറം അഗ്നിരക്ഷ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ലിജു കണ്ടെത്തിയ മാർഗം സൈക്ലിങ്ങാണ്. രാവിലെ ഓഫിസിലേക്ക് വരുന്നതും തിരിച്ചുപോകുന്നതും സൈക്കിളിൽ. കൊണ്ടോട്ടി മേലങ്ങാടി കോട്ടപ്പറമ്പിൽനിന്ന് മുണ്ടുപറമ്പിലെ ഓഫിസിലേക്ക് 24 കിലോമീറ്റർ സൈക്കിൾ യാത്ര. നിലമ്പൂരിൽനിന്ന് 58 കിേലാമീറ്റർ സൈക്കിൾ ചവിട്ടി മലപ്പുറം കലക്ടറേറ്റിൽ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥനാണ് ലിജുവിന് ഇതിന് പ്രചോദനമായത്.
അദ്ദേഹം പോകുന്നത് മുണ്ടുപറമ്പ് ഫയർ ഓഫിസിന് മുന്നിലൂടെയാണ്. ജോലിയുടെ ഭാഗമായി ദുരന്തമുഖത്ത് എത്തുേമ്പാൾ പരിഭ്രമിച്ച് നിൽക്കുന്ന സാഹചര്യമുണ്ടാകും. അപകടത്തിൽപെട്ട് ആളുകൾ വാഹനത്തിനുള്ളിലും കെട്ടിടത്തിനുള്ളിലും കുടുങ്ങിക്കിടക്കുേമ്പാഴും പരിഭ്രമം അനുഭവപ്പെടാം. അത് മറികടക്കാൻ മനസ്സിന് കരുത്തും ശാരീരിക ക്ഷമതയും വേണം. അതിന് ദിവസവും വ്യായാമം ചെയ്യണം.
ഏതുനിമിഷവും രക്ഷാപ്രവർത്തനത്തിന് വിളിവരുന്നതിനാൽ ഡ്യൂട്ടിക്കിടെ വ്യായാമം സാധ്യമല്ല. അതിന് ഏറ്റവും മികച്ച മാർഗം സൈക്ലിങ് ആണെന്ന് ലിജു പറയുന്നു. രാവിലെ ഏഴുമണിയോടെ വീട്ടിൽനിന്ന് ഇറങ്ങുന്ന ഇദ്ദേഹം 8.15 ആകുേമ്പാഴേക്കും ഓഫിസിലെത്തും. മുമ്പ് ബൈക്കിലും ബസിലുമായിരുന്നു ഡ്യൂട്ടിക്ക് എത്തിയിരുന്ന ഇദ്ദേഹം സൈക്കിളിൽ ഓഫിസിൽ എത്താൻ തുടങ്ങിയിട്ട് എട്ട് മാസമായി.
2012ലാണ് ഫയർഫോഴ്സിൽ സേവനം ആരംഭിച്ചത്. പിതാവ് അമാരൻ ഇമ്പിച്ചി, മാതാവ് ശാരദ, ഭാര്യ ശർമ്യ, മക്കളായ ദേവാനന്ദ്, ദക്ഷ, സഹോദരൻ കൊണ്ടോട്ടി സ്റ്റേഷനിലെ സിവിൽ ഒാഫിസർ മിജു എന്നിവർക്കൊപ്പമാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.