ലോകത്തെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോട്ടാണ് എയ്ഡ. സ്വന്തം ചിത്രമടക്കം കാൻവാസിലാക്കി ലോകത്തെ വിസ്മയിപ്പിച്ച എയ്ഡ ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണത്താലാണ്.
എയ്ഡ വരച്ച ഒരു ചിത്രം ലേലത്തിൽ വിറ്റുപോയത് 1.08 മില്യണ്‍ ഡോളറിനാണ്; അഥവാ, 9.1 കോടി ഇന്ത്യൻ രൂപക്ക്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിങ്ങിന്റെ ഛായാചിത്രം ലണ്ടനിലെ ലേലസ്ഥാപനമായ സൊതബീസാണ് ലേലത്തിനെത്തിച്ചത്. 2.2 മീറ്ററുള്ള ചിത്രത്തിന് ‘എ.ഐ. ഗോഡ്’ എന്നാണ് പേര്.
ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്ലേസിന്റെ സ്മരണാർഥമാണ് എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടിന് എയ്ഡ എന്ന് പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.