ദുബൈ: 79ാമത് യു.എൻ ജനറൽ അസംബ്ലിയിൽ പരിസ്ഥിതി, യുവജന പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ദുബൈയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം ലഭിച്ചു.
ദുബൈ കോളജിലെ 12-ാം വർഷ വിദ്യാർഥി അരിട്രോ ചാറ്റർജിക്കാണ് അപൂർവ അവസരം. ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർഥികളിൽ ഒരാളായ അരിട്രോ യു.എ.ഇയിൽനിന്നുള്ള ഏക പ്രതിനിധിയാണ്. സെപ്റ്റംബറിൽ അരിട്രോ യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കും.
തീരുമാനമെടുക്കൽ പ്രക്രിയകളിൽ യുവാക്കളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനെക്കുറിച്ചും പരിസ്ഥിതി ആഘാതത്തിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ചും യു.എന്നിൽ സംസാരിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അരിട്രോ പ്രതികരിച്ചു. ശാസ്ത്രം, ഗണിത ശാസ്ത്രം എന്നിവയിലെ നവീന അപ്ലിക്കേഷനുകൾ, നിർമിത ബുദ്ധി എന്നിവയെ പരിസ്ഥിതി ആഘാതം കുറക്കാൻ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് യു.എന്നിൽ സംസാരിക്കുമെന്ന് അരിട്രോ പറഞ്ഞു. ഷ്മിഡിറ്റ് ഫ്യൂച്ചേഴ്സിന്റെയും റോഡ്സ് ട്രസ്റ്റിന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ആഗോള റൈസ് ആർ.ഐ.എസ്.ഇ വിജയികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ ചെറുപ്പക്കാരന് ക്ഷണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.