അമിതമാവരുത്​ മേക്കപ്

ചില കോസ്മെറ്റിക്​ ഉൽപന്നങ്ങളിൽ അപകടകരമായ കെമിക്കലുകളുണ്ട്​. ഇത്​ കൗമാരക്കാരുടെ ഹോർമോൺ നിലകളെയും ചർമത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കും. സ്ഥിരമായി വലിയ അളവിൽ സൗന്ദര്യവർധക വസ്​തുക്കൾ ഉപയോഗിക്കുന്നത്​ സ്​കിൻ കാൻസറിനും വന്ധ്യതക്കും വരെ കാരണമായേക്കാം.

കോസ്​മെറ്റിക്​ ഉൽപന്നങ്ങൾ കൂടുതലും ദ്രവരൂപത്തിലുള്ളവയാണ്​. അധികസമയം ഇവ ചർമത്തിൽ തുടരുന്നത്​ ബാക്​ടീരിയ പടരാൻ സാഹചര്യമൊരുക്കുന്നു. ഹോസ്​റ്റലുകളിലും മറ്റും താമസിക്കുന്ന കുട്ടികൾ ഒരേ മേക്കപ് കിറ്റ്​ ഉപയോഗിക്കുമ്പോൾ ബാക്​ടീരിയ പടരാൻ സാധ്യത കൂടുതലാണ്​.

വാങ്ങിക്കുന്ന ഉൽപന്നങ്ങൾ സ്വന്തം ചർമത്തിന്​ ചേരുന്നവയാണെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. ഇത്തരം ഉൽപന്നങ്ങളുടെ വിലയിലല്ല ഗുണത്തിലാണ്​ ശ്രദ്ധിക്കേണ്ടത്​.

ചർമ സംരക്ഷണമാണ്​ മുഖ്യമായ മറ്റൊരു കാര്യം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്​ മേക്കപ്​ മുഴുവൻ കഴുകാൻ മറക്കരുത്​. കൃത്യമായ ഇടവേളകളിൽ ഫ്രൂട്​സോ നാച്വറൽ സ്​ക്രബുകളോ ഉപയോഗിച്ച്​ ചർമം ഫ്രഷ്​ ആക്കുന്നതും പ്രധാനമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.