ചേരുവകള്‍
തയാറാക്കുന്ന വിധം:
കബ്സ സ്പൈസ് (രണ്ടാമത്തെ ചേരുവകള്‍) മിക്സിയില്‍ പൊടിച്ചെടുക്കുക. പകുതി സ്പൈസ് പൗഡര്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റോടുകൂടി ചിക്കനില്‍ മാരിനേറ്റ് ചെയ്ത് വെക്കുക (ഒരു മണിക്കൂര്‍). ഒരു വലിയ നോണ്‍സ്റ്റിക് പാത്രത്തിലേക്ക് ചിക്കന്‍ ഇറക്കിവെക്കുക. അല്‍പം എണ്ണയും ചേര്‍ക്കുക. ചിക്കന്‍െറ രണ്ടു വശങ്ങളും വേവിക്കുക (അര മണിക്കൂര്‍ സിമ്മില്‍). വേവിച്ച ചിക്കന്‍ മാറ്റി അതേ എണ്ണയിലേക്ക് 10-14 വരെയുള്ള ചേരുവ ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് 4-7 ചേരുവ ഇട്ട് വഴറ്റുക. ബാക്കിയുള്ള കബ്സ സ്പൈസ് ചേര്‍ക്കുക. മൂന്ന് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് അരി ഇട്ട് മൂടിവെച്ച് വേവിക്കുക. ചോറിന് മുകളിലേക്ക് ചിക്കന്‍ അലങ്കരിച്ച് വെക്കുക.
തയാറാക്കിയത്: ഷാദിയ, ബഹ്റൈന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.