ചെറുതുരുത്തി: ഇറ്റലി സ്വദേശിയായ 70കാരൻ കഥകളി പഠനത്തിന്. 2020ൽ കോവിഡ് ഉണ്ടെന്ന ആശങ്കയിൽ നാട്ടുകാർ ഒറ്റപ്പെടുത്തിയെന്ന ആശങ്കയിൽ ഇറ്റലിയിലേക്ക് മടങ്ങിപ്പോയ മാരിയോ ബൊസാഗിയാണ് വർഷങ്ങൾക്കുശേഷം കഥകളി പഠിക്കാൻ ചെറുതുരുത്തിയിൽ എത്തിയത്. കഥകളിയോടുള്ള ഇഷ്ടമാണ് മാരിയോക്ക് ഊർജം നൽകുന്നത്.
കലാമണ്ഡലം നീരജിന്റെ ശിഷ്യനായിട്ടാണ് പഠനം. 2019ൽ കഥകളി പഠിക്കാൻ മാരിയോ കലാമണ്ഡലം ജോണിന്റെ ശിക്ഷണത്തിൽ എത്തിയതായിരുന്നു. 2020ൽ അരങ്ങേറ്റം നടത്തുകയും ചെയ്തു.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി ജോണിന്റെ കളരിയിൽ എത്തിയ വിദേശികൾക്കായി ജോണിന്റെ നേതൃത്വത്തിൽ കഥകളി അവതരിപ്പിക്കുകയും ചെയ്തു. ഇവർ പോയശേഷമാണ് കോവിഡ് പടർന്നത്. ജോണിന്റെ കളരിയിലെത്തിയ വിദേശിക്ക് കോവിഡ് ഉണ്ടായിരുന്നുവെന്ന ആശങ്കയിൽ കളരി സീൽ ചെയ്തിരുന്നു. മാരിയോയെ ജോൺ സ്വന്തം വീട്ടിൽ താമസിപ്പിച്ചു.
എന്നാൽ കോവിഡ് ബാധിതനാണെന്ന ഭീതിയിൽ നാട്ടുകാർ അകറ്റിനിർത്തിയിരുന്നു. ഇതോടെയാണ് ജോൺ തന്നെ മാരിയോയെ ഇറ്റലിയിലേക്ക് യാത്രയാക്കിയത്. ജോണിനോ മാരിയോക്കോ കോവിഡ് ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ വിദേശ വിദ്യാർഥികൾക്ക് കഥകളി പഠിപ്പിക്കുന്ന സ്കൂളിലെ നാടക നടൻ കൂടിയാണ് മാരിയോ ബൊസാഗി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.