ഒരേസമയം കൈകാലുകൾകൊണ്ടും വായകൊണ്ടും ജ്യോതിഷ് 10 രാഷ്​ട്രപതിമാരുടെ ചിത്രം വരക്കുന്നു

(ഇൻ​​െെസറ്റിൽ ജ്യോതിഷ്)

കൈകളും കാലുകളും വായും ഉപയോഗിച്ച്​ ഒരേസമയം വരച്ചത്​ പത്ത് രാഷ്​ട്രപതിമാരുടെ ചിത്രം; 'വര'പ്രസാദമായി ജ്യോതിഷ്

പയ്യന്നൂർ: ജ്യോതിഷി​‍െൻറ വായിൽ തിരുകിയ ബ്രഷിൽ പിറന്നത് ഡോ. രാജേന്ദ്രപ്രസാദും ഫക്രുദ്ദീൻ അലി അഹമ്മദും. ഡോ.എ.പി.ജെ അബ്​ദുൽ കലാമും നീലം സഞ്ജീവറെഡ്ഡിയുമാണ് വലതു കൈക്ക് പഥ്യം. ഇടതു​െകെയിലാണ് കെ.ആർ. നാരായണനും പ്രതിഭാ പട്ടീലും പിറന്നത്.

കൈകാലുകൾ കൊണ്ടും, വായകൊണ്ടും ഒരേസമയം പത്ത് ഇന്ത്യൻ പ്രസിഡൻറുമാരുടെ ചിത്രം വരച്ച കടന്നപ്പള്ളി കണ്ടോന്താറിലെ യുവ കലാകാരൻ ജ്യോതിഷ് അഭിമാനമാവുകയാണ്​. ഇന്ത്യ ബുക്സ് ഓഫ് റെ​േക്കാഡ്സിൽ പ്രകടനം ഇടംനേടുകയും ചെയ്​തു.

ചിത്രകലയിൽ അത്രയൊന്നും പ്രാവീണ്യമില്ലാത്ത ജ്യോതിഷിൽ നിന്നാണ് വരയുടെ വിസ്മയം വിരിയുന്നത് എന്നോർക്കുക. നെരുവമ്പ്രം അപ്ലൈഡ് കോളജിൽ നിന്ന് ഇലക്ട്രോണിക്സിൽ ഡിഗ്രി കഴിഞ്ഞു നിൽക്കുമ്പോഴാണ് വരയുടെ വ്യതിരിക്​ത വഴികളെക്കുറിച്ച് ആലോചിച്ചതെന്ന് കെ.പി. ജ്യോതിഷ് 'മാധ്യമ'ത്തോടു പറഞ്ഞു.

സർഗാത്​മകത നിറഞ്ഞൊഴുകാൻ തുടങ്ങിയത് കോവിഡിനെ തുടർന്നുള്ള അടച്ചിടൽ കാലത്താണെന്നും ചിത്രകലയിൽ വിസ്മയം തീർക്കുന്ന ജ്യോതിഷ് പറഞ്ഞു. ആദ്യം വലതുകൈ കൊണ്ടും പിന്നെ ഇടതുകൈകൊണ്ടും തുടർന്ന് കാലുകളും വായകൊണ്ടും ചിത്രം വരച്ചു തുടങ്ങിയ ജ്യോതിഷ് ഇപ്പോൾ ഇരുകൈകളും ഇരുകാലുകളും വായും കൊണ്ട് പത്ത് ചിത്രങ്ങളാണ് ഒരേസമയം വരച്ചത്.

ഇരു കൈകൾ കൊണ്ട് നാലും ഇരു കാലുകൾ കൊണ്ട് നാലും വായകൊണ്ട് രണ്ടും വരച്ചു. ഏഷ്യൻ ബുക്സ് ഓഫ് റെക്കോഡ്സിനും അപേക്ഷിച്ചിട്ടുണ്ട്. പിതാവ്​ ബാലകൃഷ്ണനിൽനിന്ന് ചിത്രകലയിൽ കിട്ടിയ ബാലപാഠങ്ങൾ ഉൾക്കൊണ്ടാണ് ചിത്രംവര തുടങ്ങിയത്. പുരസ്കാരം കിട്ടിയ ജ്യോതിഷിനെ ടി.വി. രാജേഷ് എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ചു.

Tags:    
News Summary - A portrait of ten presidents drawn simultaneously with hands, feet and mouth; Jyotish as 'Vara' Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.