മു​ബ​ശ്ശി​ർ വീ​ടി​നോ​ട്

ചേ​ർ​ന്ന ഷെ​ഡി​ൽ ചെ​രു​പ്പ്

നി​ർ​മി​ക്കു​ന്നു

ചെരുപ്പ് നിർമാണ സംരംഭമൊരുക്കി യുവാവ്

പേ​രാ​മ്പ്ര: തൊ​ഴി​ലി​ല്ലെ​ന്ന് പ​റ​ഞ്ഞ് വെ​റു​തെ​യി​രി​ക്കാ​ൻ മു​ബ​ശ്ശി​ർ ത​യാ​റാ​യി​ല്ല. വീ​ട്ടി​ൽ ഒ​രു ചെ​രു​പ്പ് നി​ർ​മാ​ണ സം​രം​ഭ​മൊ​രു​ക്കി​യാ​ണ് യു​വാ​വ് തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് മാ​തൃ​ക​യാ​യ​ത്. ചെ​റു​വ​ണ്ണൂ​രി​ലെ മ​ല​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് ഒ​രു ഷെ​ഡ് ഒ​രു​ക്കി. ഹ​വാ​യ് ചെ​രു​പ്പാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്. ചെ​രു​പ്പ് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ നാ​ല് മെ​ഷീ​ൻ വാ​ങ്ങി​ച്ചു. അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണെ​ത്തി​ക്കു​ന്ന​ത്.

ചെ​രു​പ്പ് നി​ർ​മി​ച്ച് ക​ട​ക​ളി​ൽ എ​ത്തി​ച്ചാ​ണ് വി​ൽ​പ​ന. വീ​ട്ടി​ലെ​ത്തു​ന്ന ആ​വ​ശ്യ​ക്കാ​ർ​ക്കും മി​ത​മാ​യ വി​ല​യി​ൽ ചെ​രു​പ്പ് ന​ൽ​കു​ന്നു​ണ്ട്. യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് ചെ​രു​പ്പ് നി​ർ​മാ​ണം പ​ഠി​ച്ച​ത്. ത​ന്റെ ഉ​ൽ​പ​ന്ന​ത്തി​ന് മ​ല​യി​ൽ സ്ലി​പേ​ഴ്സ് എ​ന്ന പേ​രും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ നി​ർ​മാ​ണ​വും വി​ൽ​പ​ന​യു​മെ​ല്ലാം ഒ​റ്റ​ക്കാ​ണ് ചെ​യ്യു​ന്ന​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​രം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് മു​ബ​ശ്ശി​ർ പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ഥി -യു​വ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ മു​ബ​ശ്ശി​റി​ന് തൊ​ഴി​ലി​നൊ​പ്പം പൊ​തു​പ്ര​വ​ർ​ത്ത​ന​വും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് തീ​രു​മാ​നം.

Tags:    
News Summary - A young man started a shoe manufacturing business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.