ഇത് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ യുഗമാണ്. ചെറുപ്രായത്തിൽ തന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ അനന്തമായ ലോകത്തേക്കിറങ്ങി റോബോട്ടുകളെ നിർമ്മിച്ച് അവയെ പരിചയപ്പെടുത്തുകയാണ് എറണാകുളം സ്വദേശി അയ്യാൻ നഷീം.
അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പുകളിലൊന്നായ 'വെക്സ് ഐക്യൂ 2022'ൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് ബിൽഡ് അവാർഡ് നേടിയത് ഈ 13കാരനാണ്.
വളരെ ചെറിയ പ്രായത്തിൽ ലീഗോ ബ്ലോക്സ് ഉപയോഗിച്ച് കുഞ്ഞു റോബോട്ടുകളെ ഉണ്ടാക്കിയെടുത്ത അയ്യാനോടൊപ്പം റോബോട്ടുകളോടുള്ള ഇഷ്ടവും വളരുകയായിരുന്നു. പിന്നീട് കളിപ്പാട്ടം റോബോട്ടുകളോടായി അയ്യാന് പ്രിയം.
ഈ ഇഷ്ടം മനസ്സിലാക്കി 'സ്റ്റെമാ സെൻറർസ്' എന്ന സ്ഥാപനത്തിൽ റോബോട്ടുകളെ കുറിച്ച് പഠിക്കാൻ മാതാപിതാക്കൾ അവസരമുണ്ടാക്കുകയായിരുന്നു. പിന്നീട് ആല എന്ന കോച്ചിനൊപ്പം റോബോട്ട് മത്സരത്തിനായൊരുങ്ങി. തുടർന്ന് നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ.
അബൂദബി എജുക്കേഷൻ കൗൺസിൽ നടത്തിയ മത്സരങ്ങളിലും അഡ്നക്ക് എക്സിബിഷൻ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2020ൽ വെക്സ് മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയെങ്കിലും കോവിഡ് കാരണം മത്സരം മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഓൺലൈൻ ആയാണ് മത്സരം നടക്കുന്നത്.
മത്സരത്തിനുള്ള തീം നൽകി മത്സരാർത്ഥികൾക്ക് ഒരു വർഷം സമയം നൽകും. ഈ സമയത്തിനുള്ളിൽ ഏറ്റവും മികച്ച റോബോട്ടുകളുമായി കുട്ടികളുടെ ടീം മത്സരത്തിനായൊരുങ്ങിയിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.