കുറ്റിപ്പുറം: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി ട്രാക്കിൽ വീഴാൻ പോയ സ്ത്രീക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പോർട്ടർ ബഷീർ കോക്കൂർ രക്ഷകനായി. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ‘സൂപ്പർമാൻ’ എന്ന് വിശേഷിപ്പിക്കാവുന്ന ബഷീർ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ സ്ത്രീയെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ചെന്നൈ-മംഗളുരു എഗ്മോർ എക്സ്പ്രസിൽ പോകുന്ന മകളെ യാത്രയയക്കാനാണ് സ്ത്രീയെത്തിയത്. മകളെ സീറ്റിൽ ഇരുത്തിയ ശേഷം തിരിച്ചിറങ്ങും മുമ്പേ ട്രെയിൻ എടുത്തു. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങവേ പ്ലാറ്റ് ഫോമിൽ വീണ് ഉരുണ്ട് ട്രാക്കിലേക്ക് വീഴാൻ പോകവേയാണ് ബഷീർ രക്ഷകനായത്.
രക്ഷാശ്രമത്തിനിടെ ബഷീറിന് നെറ്റിയിൽ ചെറിയ മുറിവേൽക്കുകയും ചെയ്തു. നേരത്തെയും നിരവധി പേരെ വലിയ അപകടങ്ങളിൽ നിന്നും ജീവൻ പണയം വെച്ച് രക്ഷിച്ച ബഷീർ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രശംസ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.