വിരല്‍ ചലിപ്പിച്ചാല്‍ ഇഷ്ട സംഗീത ആസ്വാദനം സാധ്യമെങ്കിലും ലൂ ഓട്ടന്‍സിന്റെ പഴയ കാസറ്റ് ടേപ്പ് ഇശലുകള്‍ക്ക് മരണമില്ല. ഒരുകാലത്ത് നാട്ടിലിറങ്ങിയിരുന്ന ഗള്‍ഫ് പെട്ടിയിലെ പ്രധാന ഐറ്റമായിരുന്നു ടേപ്പ് റെക്കോര്‍ഡറും കാസറ്റുകളുമെന്നത് ഇന്ന് കൗതുകമാണ്. ഓള്‍ഡ് റാസല്‍ഖൈമയില്‍ കുവൈത്തി കോര്‍ണീഷിന് അഭിമുഖമായി പ്രവര്‍ത്തിക്കുന്ന അൽശമോവ സ്ഥാപനത്തിലാണ് കാസറ്റ് തേടി സംഗീത പ്രേമികള്‍ ഇപ്പോഴും എത്തുന്നത്.
വലിയ കച്ചവടമില്ലെങ്കിലും കാര്യങ്ങള്‍ നടന്നുപോകുന്നതിനാലാണ് താന്‍ ഈ കാസറ്റ് കട നടത്തികൊണ്ടുപോകുന്നതെന്ന് കണ്ണൂർ സ്വദേശി റഷീദ് പറയുന്നു. തദ്ദേശീയരാണ് ഉപഭോക്തക്കള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേസ്റ്റ്ബിനില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങിയ കാസറ്റുകള്‍ പിന്നീട് ഉപജീവന മാര്‍ഗമായി മാറി. ചിലര്‍ വന്ന് കാസറ്റിന് വില ചോദിച്ചപ്പോഴാണ് എല്ലാം ഭദ്രമായി സൂക്ഷിച്ച് വെച്ചത്. പിന്നീട് സ്ഥാപനത്തിലേക്ക് മാറ്റി. പഴയ ഗാനങ്ങള്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കള്‍ എത്തുന്നത്.
അറബി ഗാന ശേഖരമാണ് ഭൂരിപക്ഷവുമുള്ളത്. ബദുവിയന്‍ പാട്ടുകള്‍, സ്തുതി ഗീതങ്ങള്‍ തുടങ്ങി ചലച്ചിത്രഗാനങ്ങള്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയാണ് ശേഖരത്തിലുള്ളത്. അബ്ദുല്‍ ഹലീം ഹാഫിസ്, ഹുസൈന് ജസ്മി, അബ്ദുല്‍കരീം, റാഷിദ് മാജിദ്, ഫാത്തിമ സഹ്റത്ത്, അഹ്ലാം, അഹമ്മദ് അല്‍ അംറി, മിഹാദ് അഹമ്മദ്, അബൂബക്കർ സാലെം തുടങ്ങിയ അറബ് ഗായകരുടെ കാസറ്റുകള്ക്കാണ് കൂടുതല്‍ പ്രിയം. ഐന്ഹോവന് കമ്പനിയില്‍ ബ്രാഞ്ച് മാനേജറായിരുന്ന നെതര്‍ലന്‍ഡ്സുകാരനായ ലൂ ഓട്ടന്‍സ് 1960ലാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്. അന്നത് പുതു ചരിത്രമായി. വലിയ റീലുകളില്‍ പാട്ടുകേള്‍ക്കുന്ന ടേപ്പ് റെക്കോര്‍ഡുകളാണ് അക്കാലത്ത് നിലവിലിരുന്നത്.
ഉപഭോക്തൃസൗഹൃദവും ചെറുതുമായ പകരക്കാരനെ കണ്ടത്തൊനുള്ള ലൂ ഓട്ടന്‍സിന്റെ അന്വേഷണമാണ് കാസറ്റ് ടേപ്പിലത്തെിയത്. ആഗോളതലത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച കാസറ്റ് ടേപ്പുകള്‍ 1963ല്‍ വിപണിയിലത്തെിയപ്പോള് 100 ബില്യനിലേറെ വിറ്റഴിക്കപ്പെട്ടുവെന്ന് കണക്ക്. സി.ഡി െപ്ലയറുകള് എത്തിയതോടെ കാസറ്റും ടേപ്പ് റെക്കോര്‍ഡറുകളും വീട്ടൂ മൂലകളിലും പുരാവസ്തു സ്ഥാപനങ്ങളിലും ഇടംപിടിച്ചു. 94ാം വയസ്സില്‍ രണ്ട് വര്‍ഷം മുമ്പ് 2021 മാര്‍ച്ചിലാണ് ലൂ ഓട്ടന്‍സ് ഇഹലോകവാസം വെടിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.