കൊയിലാണ്ടി: ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ വാഹനത്തിൽ ചന്ദ്രയാൻ പേടകം കുതിച്ചുയർന്നപ്പോൾ അഭിമാനച്ചിറകിൽ കൊയിലാണ്ടിക്കാരൻ അഭി എസ്. ദാസും. ചന്ദ്രനെ തൊട്ടറിയാനുള്ള മൂന്നാം ദൗത്യത്തിന് ശ്രീഹരിക്കോട്ടയിൽനിന്ന് ചന്ദ്രയാൻ 3നെയും കൊണ്ട് കുതിച്ചുയർന്ന എൽ.വി.എം 3 റോക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിസങ്കീർണവുമായ ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും ഇന്ധനങ്ങളായിട്ടുള്ള ക്രയോജനിക് സ്റ്റേജിന്റെ രൂപകൽപനയിലും നിർമാണത്തിലും പരിശോധനകളിലും പങ്കാളിയായാണ് അബി എസ്. ദാസ് നാടിന്റെ അഭിമാനമായത്.
കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ, കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂൾ, വടകര സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി ഐ .എസ്.ആർ.ഒയിൽ ചേരുകയായിരുന്നു. കൊയിലാണ്ടി കേളോത്ത് പൗർണമിൽ ശിവദാസന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ബബിത. മകൾ: ഗംഗ. സഹോദരൻ: ഡോ. അനു എസ്. ദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.