വണ്ടൂർ: ഒരുകോഴിയെ കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ബന്ധപ്പെടുക. വാണിയമ്പലത്തെ വ്യാപാരിയായ മുഹമ്മദലി തന്‍റെ കടയുടെ മുൻഭാഗത്ത് പതിപ്പിച്ച നോട്ടീസ് വൈറലായി. നോട്ടീസ് ട്രോളന്മാരും ഏറ്റെടുത്തു. ദിവസങ്ങൾക്ക് മുമ്പാണ് മുഹമ്മദലി ഫാൻസി കടക്ക് മുന്നിൽ നോട്ടീസ് പതിപ്പിച്ചത്.
കാളികാവ് അരിമണൽ സ്വദേശി ചക്കരത്തൊടിക മുഹമ്മദലിയുടെ ഫാൻസി കടയും കാരക്കാപറമ്പ് അമ്പാളി സിദ്ദീഖിന്‍റെ ഗൃഹോപകരണ കടയും തൊട്ടടുത്താണ്. നോട്ടീസിലെ കാര്യം സത്യമാണ്.
ഇരുവർക്കും പൂവൻകോഴിയെ കിട്ടിയിട്ടുണ്ട്. ഉടമസ്ഥൻ തെളിവ് സഹിതം എത്തിയാൽ തിരികെ നൽകും. നാലുദിവസം മുമ്പാണ് സിദ്ദീഖിന്‍റെ ഗൃഹോപകരണ ഷോറൂമിലേക്ക് പൂവൻ കോഴി ഓടിക്കയറിയത്. വീട്ടിൽ കോഴിയെ വളർത്താത്തതിനാൽ മുഹമ്മദലിക്ക് നൽകി. പിന്നീടാണ് യഥാർഥ ഉടമസ്ഥനെ കണ്ടെത്താൻ കടക്ക് മുന്നിൽ പോസ്റ്റർ പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.