നാസർ മുബാറക് അൽ ഖുലൈഫി

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ ദർബ് അൽ സാഇക്ക് ശനിയാഴ്ച കൊടിയിറങ്ങുകയാണ്. ഡിസംബർ 10ന് തുടങ്ങി അഞ്ചു ദിവസം മുമ്പ് അവസാനിക്കേണ്ടിയിരുന്നു ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇ പരിപാടികൾ 23 വരെ ദീർഘിപ്പിച്ചപ്പോൾ സന്ദർശകരുടെ പ്രവാഹത്തിന് ഒട്ടും കുറവില്ല. ഇവിടെ കാഴ്ചക്കാർക്ക് ഖത്തറിന്റെ സമുദ്ര പാരമ്പര്യവും പൈതൃകവും പകർന്നു നൽകുന്ന കാഴ്ചയാണ് നാസർ മുബാറഖ് അൽ ഖുലൈഫിയുടെയും സംഘത്തിന്റെയും സാന്നിധ്യം.


ഖത്തറിന്റെ സാംസ്കാരിക വേദികളിൽ കടലറിവുകളുടെ അക്ഷയ ഖനിയാണ് ഇദ്ദേഹം. പതിവു തെറ്റിക്കാതെ, ദർബ് അൽ സാഇയിലെ അൽ ബിദ പരിപാടികൾക്ക് നേതൃത്വം വഹിച്ചുകൊണ്ട് നാസർ അൽ ഖുലൈഫിയും സംഘവുമുണ്ട്. ഖത്തരി യുവ തലമുറയിലേക്കും, വിദേശകൾ ഉൾപ്പെടെയുള്ള സന്ദർശകരിലേക്കുമെല്ലാം തങ്ങളുടെ പാരമ്പര്യവും ​പൈതൃകവും പകരുകയാണ് ഇവരുടെ ദൗത്യം. ​മുത്തു വാരിയെടുക്കാനായി കടലാഴങ്ങളിലേക്കുള്ള സഞ്ചാരവും, മത്സ്യ ബന്ധനവും, പരമ്പരാഗത നാടോടി കായിക മത്സരങ്ങളും, മത്സ്യ ബന്ധന വലയും, ഉപകരണങ്ങളും നിർമിക്കലും, പായ്‍വഞ്ചിയുടെ നിർമാണവുമെല്ലാം ഇവർ കാഴ്ചക്കാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത് പാരമ്പര്യം വേരറ്റു പോകരുത് എന്ന ജാഗ്രതയിലാണ്.

ഇവക്കു പുറമെ ഇത്തവണ പരമ്പരാഗത അറബ് ചികിത്സാ രീതികളും മരുന്നുകളും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ലോകകപ്പ് വേളയിലും ദർബ് അൽ സാഇയിൽ വിദേശികൾ ഉൾപ്പെടെ സന്ദർശകർക്ക് മുന്നിൽ രാജ്യത്തിന്റെ കടൽ ജീവിതവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളുമായി നാസർ മുബാറക് അൽ ഖുലൈഫിയുടെ സംഘമുണായിരുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മത്സ്യ ബന്ധന മത്സരവും ഏറെ ശ്രദ്ധേയമായി. 

Tags:    
News Summary - Darb Al Saai Launches On Qatar's National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.