ക്യാ​പ്​​റ്റ​ൻ ജ​യ​വ​ർ​ധ​ന​ൻ ചി​ത്ര​ങ്ങ​ൾ​ക്ക​രി​കെ

ഒരു ക്യാപ്റ്റൻ ചിത്രം വരക്കുമ്പോൾ...

തൃശൂർ: ഒരു സൈനിക ഉദ്യോഗസ്ഥൻ ചിത്രം വരക്കുമ്പോൾ ഭാവനക്ക് സഞ്ചരിക്കാനേറെയാണ്. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളേക്കാളുപരി യുദ്ധഭൂമിയും ആയുധങ്ങളുമൊക്കെയാകുമെന്ന് ഉറപ്പ്. റിട്ട. ക്യാപ്റ്റൻ പി.കെ. ജയവർധനന്‍റെ 'ലാസ്റ്റ് െഫ്ലയിം-2 ' എന്ന 43 പെയിന്‍റിങുകളുടെ പ്രദർശനം കാണുമ്പോൾ പ്രതീക്ഷകൾ തെറ്റുന്നില്ല, എന്നാൽ ആ ഓയിൽ പെയിന്‍റിങുകൾ ഓരോന്നും അതിശയിപ്പിക്കുന്നുണ്ട്.

ശത്രുവിമാനങ്ങൾ വെടിവെച്ചു വീഴ്ത്തുന്ന എയർഡിഫൻസ് ആർടിലറിയിലെ ഓണററി ക്യാപ്റ്റനായിരുന്നു തൃശൂർ തളിക്കുളം സ്വദേശിയായ പി.കെ. ജയവർധനൻ. ചിത്രരചന വിനോദമായിക്കണ്ട് കോവിഡ് സമയത്ത് വരച്ച ചിത്രങ്ങളാണ് കേരള ലളിതകലാ അക്കാദമിയിൽ പ്രദർശിപ്പിക്കുന്നത്.

1965, 1971 ഇന്ത്യ-പാക് യുദ്ധങ്ങളിൽ പോർമുഖത്തുണ്ടായിരുന്ന ക്യാപ്റ്റൻ ജയവർധനൻ ബസന്തർ യുദ്ധവിജയത്തിന്‍റെ അവിസ്മരണീയ മുഹൂർത്തങ്ങൾ പെയിന്‍റിങുകളായി വരച്ചിട്ടുണ്ട്. കൂന കൂടിക്കിടക്കുന്ന പട്ടാളത്തൊപ്പികൾ വരയായി പുനർജനിച്ചത് തിരിച്ചുവരാതെ പോയ സഹപ്രവർത്തകർക്കുള്ള ആദരമായി ക്യാപ്റ്റൻ വിലയിരുത്തുന്നു. ജയവർധനന്‍റെ അഞ്ചാമത്തെ ചിത്രപ്രദർശനമാണ്. റിട്ട. ബ്രിഗേഡിയർ എൻ.എ. സുബ്രമണ്യൻ ഉദ്ഘാടനം ചെയ്ത പ്രദർശനം ചൊവ്വാഴ്ച അവസാനിക്കും.

Tags:    
News Summary - Draw a picture of an army officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT