ഡോ. ​അ​ഫ്സ​ൽ

അർജൻറീനയുടെ വിജയത്തിൽ ആവേശം; ചികിത്സ സൗജന്യമാക്കി ഡോക്ടർ

കൊയിലാണ്ടി: ലയണൽ മെസ്സിയും കൂട്ടുകാരും ലോകകപ്പിൽ മുത്തമിട്ടപ്പോൾ ആരാധകനായ ഡോക്ടർ തന്റെ ഒരുദിവസത്തെ വീട്ടിലെ പരിശോധന സൗജന്യമാക്കി. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ അഫ്സലാണ് തിങ്കളാഴ്ച വീട്ടിലെ ഒ.പിയിൽ എത്തിയ 150 രോഗികളെ സൗജന്യമായി ചികിത്സിച്ചത്.

അർജൻറീനിയൻ ഫുട്ബാൾ കളി ഏറെ ഇഷ്ടപ്പെടുന്ന ഡോ. അഫ്സൽ കോഴിക്കോട് മെഡിക്കൽ കോളജ് ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കപ്പ് നേടിയ സന്തോഷത്തിലാണ് സൗജന്യമായി രോഗികളെ പരിശോധിച്ചതെന്ന് 'മാധ്യമ'ത്തോട് പറഞ്ഞു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഡോക്ടർ നാലുമായി കൊയിലാണ്ടിയിൽ സേവനമനുഷ്ഠിക്കുന്നു.

Tags:    
News Summary - Excitement over Argentinas win-doctor made the treatment free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.