റാസല്‍ഖൈമ: 30 വര്‍ഷത്തെ ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച് മാവേലിക്കര സ്വദേശിയും റാക് സിമന്റ്സിലെ സീനിയര്‍ ടെക്നീഷ്യനുമായ മനോഹരന് നാട്ടിലേക്ക്. നാട്ടിൽ കെല്‍ട്രോണ്‍ കണ്ട്രോളില് ജോലി ചെയ്തിരുന്ന ഇദ്ദേഹം 1994ല്‍ മസ്കത്തിലാണ് പ്രവാസ ജീവിതം തുടങ്ങിയത്. മസ്കത്ത് അല്ഗുബ്റ പവര്‍ പ്ലാന്റിലായിരുന്നു ജോലി. 1999ല്‍ യു.എ.ഇയിലെത്തിയതുമുതല് റാക് സിമന്റ്സിലായിരുന്നു ജോലി. നാടിന്റെ പ്രതീതി സമ്മാനിക്കുന്നതായിരുന്നു റാസല്‍ഖൈമയിലെ അന്തരീക്ഷമെന്നും അതിനാലാണ് റാസല്‍ഖൈമ വിട്ട് മറ്റു ജോലികളെക്കുറിച്ച് ആലോചിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
ഗ്രാമാന്തരീക്ഷത്തില്നിന്നുള്ള റാസല്‍ഖൈമയുടെ വളര്‍ച്ച നേരിട്ടനുഭവിച്ചറിയാന്‍ കഴിഞ്ഞത് സന്തോഷകരമായ ഓര്‍മയാണ്. ജോലി സ്ഥലത്തും പൊതുയിടങ്ങളിലും സഹ പ്രവര്‍ത്തകരില്‍നിന്നും തദ്ദേശീയരുള്‍പ്പെടെ വിവിധ രാജ്യക്കാരില്‍ നിന്നും ലഭിച്ച സഹകരണത്തിന് നന്ദിയുണ്ട്. സുരക്ഷിതമായ ജീവിത സാഹചര്യം സമ്മാനിച്ച യു.എ.ഇ ഭരണാധികാരികളോട് കടപ്പാടുണ്ടെന്നും സേവനം എമിറേറ്റ്സ് യു.എ.ഇയുമായി സഹകരിച്ച് സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് പ്രവാസ ജീവിത നേട്ടമാണെന്നും മനോഹരന് തുടര്‍ന്നു. മാവേലിക്കര കണീരത്ത് പുത്തന്‍വീട്ടില്‍ നാരായണന്-ജാനകിയമ്മ ദമ്പതികളുടെ മകനാണ് മനോഹരന്. ഭാര്യ: ഗിരിജ. മക്കള്‍: വിനായക് (ദുബൈ), വിജയ്. മരുമകള്‍: സ്വാതി (ദുബൈ).
ദീര്‍ഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മനോഹരന് സേവനം എമിറേറ്റ്സ് യു.എ.ഇ കമ്മിറ്റി യാത്രയയപ്പ് നല്കി. കൂട്ടായ്മയുടെ ട്രഷറര്‍ കൂടിയായിരുന്ന മനോഹരന് ഭാരവാഹികള്‍ ആദരവ് സമര്‍പ്പിച്ചു. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുദര്ശനന് അധ്യക്ഷത വഹിച്ചു. സുരേഷ് ദിവാകരന്, രഞ്ജിത് രാജന്, സുജിത് അയ്യപ്പന്, അജു, താര സുനില്‍, മുകേഷ്, സുനില്‍ ദിവാകരന്, സുരേശന്, ബിന്ദു സുരേശന്, സുനില്‍ കുണ്ടിലത്ത് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.