ഫ​വാ​സും കൂ​ട്ടു​കാ​രും ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​ൽ

മത്സരിച്ചില്ലെങ്കിലും ഫവാസ് ഹാപ്പി

കൽപറ്റ: മത്സരിക്കാനായില്ലെങ്കിലും വയനാട്ടിലെ ഏക സിന്തറ്റിക് ട്രാക്കും സ്റ്റേഡിയവും കാണാനായതിന്റെ സന്തോഷത്തിലാണ് വിളമ്പുകണ്ടം ഗവ.എൽ.പി സ്കൂളിലെ മുഹമ്മദ് ഫവാസും കൂട്ടുകാരും.

മാനന്തവാടി ഉപജില്ലയിൽ ഒന്നാംസ്ഥാനം കിട്ടിയിട്ടും ജില്ലയിൽ മത്സരിക്കാനാവാത്ത മുഹമ്മദ് ഫവാസിന്റെ സങ്കടം തീർക്കാൻ കൂടിയായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകൻ സജി ജോർജും, പി.ടി.എ പ്രസിഡന്റ് ഗിരീഷ് വാറുമ്മലും കൂട്ടുകാരായ ബിനീഷ്, മുഹമ്മദ് നഹീൽ എന്നിവർക്കൊപ്പം മരവയലിലെത്തിയത്. സ്റ്റേഡിയം കണ്ടപ്പോൾ ലോങ് ജംപ് പിറ്റിൽ ഒന്നു ചാടാനുള്ള ആഗ്രഹം ഫവാസ് അറിയിച്ചു.

ഫവാസിന്റെ ആഗ്രഹത്തിന് സന്തോഷത്തോടെ സംഘാടകർ സമ്മതം മൂളിയതോടെ സ്കൂൾ യൂനിഫോം അഴിച്ച് ഉള്ളിലിട്ട ജഴ്സിയിൽ ഫവാസ് ജംപിങ് പിറ്റിലെത്തി. ലോങ് ജംപ് പിറ്റിൽ കുതിച്ചു ചാടിയ ഫവാസിനെ കൈയടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്. സബ് ജൂനിയർ തലത്തിലെത്തുമ്പോൾ താൻ ഇവിടെ മത്സരത്തിനിറങ്ങുമെന്ന് പറഞ്ഞാണ് ഫവാസ് കൂട്ടുകാരൊടൊപ്പം സന്തോഷത്തോടെ മടങ്ങിയത്.

Tags:    
News Summary - Fawaz is happy even if he doesn't participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.