സെയ്​തലവി ഗിന്നസ് റെ​േക്കാഡ് പത്രികയുമായി

സെയ്​തലവി മത്സ്യ വ്യാപാരിയാണ്; ഗിന്നസ് റെക്കോഡിന് ഉടമയും

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മത്സ്യ വ്യാപാരിയുടെ കുപ്പായമണിഞ്ഞ സെയ്​തലവിക്ക്​ (37) ലഭിച്ച ഗിന്നസ് വേൾഡ് റി​േക്കാഡിന് ഇരട്ടി തിളക്കം. സ്വകാര്യ ചാനൽ കൂടുതൽ കലാകാരന്മാരെ അണിനിരത്തി 12 മണിക്കൂർ നീണ്ട ലൈവ് ഷോ അവതരിപ്പിച്ചതിൽ (കോമഡി ഉത്സവം) അമ്പലപ്പാറ ആശുപത്രി പടിയിൽ പൊട്ടച്ചിറ അ​ബ്​ദുറഹിമാ​െൻറ മകൻ സെയ്​തലവിയും ശബ്​ദാനുകരണ കല അവതരിപ്പിച്ചിരുന്നു. ഇതാണ് ഗിന്നസ് നേട്ടത്തിന് കാരണമായത്.

ഗിന്നസ് ലോക റി​േക്കാഡ് സർട്ടിഫിക്കറ്റും പ്രസിഡൻറ് അലിസ്‌റ്റെയർ റിച്ചാർഡ്‌സ് ഒപ്പിട്ടയച്ച ബഹുമതി പത്രവും അമ്പലപ്പാറ പഞ്ചായത്ത് ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ്​ കെ.കെ. കുഞ്ഞൻ സെയ്തലവിക്ക് കൈമാറി.

ചെന്നൈയിൽ ബേക്കറി ജീവനക്കാരനായ സെയ്​തലവി നാട്ടിലെത്തി തിരികെ പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് മത്സ്യ വ്യാപാരത്തിനിറങ്ങിയത്. കേരളത്തിനകത്തും പുറത്തും ഇവരുടെ സംഘത്തോടൊപ്പം സെയ്തലവിയും മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. അമ്പലപ്പാറ പി.സി.സി ക്ലബ് അംഗം കൂടിയാണ് സെയ്തലവി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.