മനാമ: ബഹ്റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൈപ്പറമ്പ് സ്വദേശി കെ. എം. സദാനന്ദൻ അർബുദ രോഗികൾക്കായി തലമുടി ദാനം ചെയ്തു. ഏറെക്കാലമായി നീട്ടിവളർത്തിയ തലമുടി കാൻസർ രോഗികൾക്ക് കൈമാറാനുള്ള ആഗ്രഹം സദാനന്ദൻ ബി.ഡി.കെ കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിലുമായി പങ്കുവെക്കുകയായിരുന്നു.
തുടർന്ന് മുറിച്ചെടുത്ത മുടിയുമായി, കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറിയും ബി.ഡി.കെ ചെയർമാനുമായ കെ. ടി. സലിമിനൊപ്പം ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ എത്തി സൊസൈറ്റിയുടെ ട്രഷറർ അഹമ്മദ് അലി അൽ നൊവാഖക്ക് കൈമാറി.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്.
പ്രവാസി സമൂഹത്തിൽനിന്നും ഇങ്ങനെ മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കാൻസർ കെയർ ഗ്രൂപ്പും ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററും അവസരം ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.