ഇരുചക്രവാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കാൻ സംവിധാനം; പേറ്റൻറ് സ്വന്തമാക്കി യുവാവ്​

കൊ​ച്ചി: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഹാ​ൻ​ഡി​ൽ ഉ​യ​രം ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വേ​രി​യ​ബി​ൾ റൈ​സ് ബാ​ർ(​ഇ.​വി.​ആ​ർ.​ബി) പേ​റ്റ​ൻ​റ് സ്വ​ന്ത​മാ​ക്കി തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ഇ.​കെ. ഹി​സാം.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഉ​യ​ര​ത്തി​നും ഇ​രി​പ്പി​നും അ​നു​സ​രി​ച്ച് ഹാ​ൻ​ഡി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഹി​സാം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​രു​ച​ക്ര വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ടു​ന്ന ന​ടു​വേ​ദ​ന​ക്ക് ഇ​തി​ലൂ​ടെ പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന് ഹി​സാം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഓ​രോ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലും സീ​റ്റും ഹാ​ൻ​ഡി​ലും ത​മ്മി​ലു​ള്ള ഉ​യ​ര​വും അ​ക​ല​വു​മാ​ണ് റൈ​ഡി​ങ് ആം​ഗി​ൾ നി​ശ്ച​യി​ക്കു​ന്ന​ത്. ഓ​രോ വ്യ​ക്തി​ക്കും അ​വ​രു​ടെ ഉ​യ​ര​ത്തി​നും ഇ​രു​പ്പി​നും അ​നു​സ​രി​ച്ച്​ റൈ​ഡി​ങ് ആം​ഗി​ളും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

അ​നു​യോ​ജ്യ​മ​ല്ലാ​ത്ത റൈ​ഡി​ങ് ആം​ഗി​ൾ ഇ​രു​പ്പി​നെ ബാ​ധി​ക്കു​ക​യും ന​ടു​വേ​ദ​ന​ക്ക്​ കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഈ ​വ്യ​ത്യാ​സ​മാ​ണ് പ​ല ഇ​രു​ച​ക്ര വാ​ഹ​ന ഉ​പ​ഭോ​ക്​​താ​ക്ക​ളെ​യും അ​വ​ർ​ക്ക​നു​യോ​ജ്യ​മാ​യ റൈ​ഡി​ങ് ആം​ഗി​ളു​ള്ള ഒ​രു നി​ശ്ചി​ത മോ​ഡ​ലി​ലേ​ക്ക്​ മാ​ത്രം ചു​രു​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​ണ് ത​ന്‍റെ ക​ണ്ടു​പി​ടി​ത്ത​മെ​ന്നും ഹി​സാം പ​റ​ഞ്ഞു. ഹാ​ൻ​ഡി​ലി​നും ഫോ​ർ​ക്കി​നു​മി​ട​യി​ൽ ഘ​ടി​പ്പി​ക്കാ​വു​ന്ന ഇ.​വി.​ആ​ർ.​ബി സം​വി​ധാ​നം വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ത​ന്നെ സ്വി​ച്ച് ഉ​പ​യോ​ഗി​ച്ച് ഹാ​ൻ​ഡി​ലി​ന്‍റെ ഉ​യ​രം ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യും വി​ധ​ത്തി​ലാ​ണ്. മോ​ട്ടോ​റി​ന്‍റെ​യും ഗി​യ​റി​ന്‍റെ​യും സ​ഹാ​യ​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

5000 രൂ​പ ചെ​ല​വി​ൽ ഏ​തൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും ഇ​ത് ഘ​ടി​പ്പി​ക്കാ​നാ​കും. നി​പ്പോ​ൺ ഗ്രൂ​പ്പി​ന് കീ​ഴി​ലെ ലെ​ക്സോ​ൺ ടാ​റ്റ​യി​ൽ ജോ​ലി​ക്കാ​ര​നാ​യ ത​നി​ക്ക് നി​പ്പോ​ൺ ടൊ​യോ​ട്ട എം.​ഡി ബാ​ബു മൂ​പ്പ​നാ​ണ് പേ​റ്റ​ൻ​റി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള പി​ന്തു​ണ​യും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ന​ൽ​കി​യ​തെ​ന്നും ഹി​സാം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ൽ വ​ർ​ക്ക്​ ഷോ​പ്പ് ഉ​ട​മ​സ്ഥ​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ​യും സൗ​ദ​യു​ടെ​യും മ​ക​നാ​ണ് ഹി​സാം. കാ​ർ​ഡി​നാ​ൾ ഹൈ​സ്കൂ​ൾ, പൂ​ക്കാ​ട്ടു​പ​ടി കെ.​എം.​ഇ.​എ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

Tags:    
News Summary - Handle height adjustment system for two-wheelers; A young man owns a patent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.